65 വര്‍ഷത്തെ കാത്തിരിപ്പ്: ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി: മുഖ്യമന്ത്രി

Wait 5 sec.

തിരുവനന്തപുരം |  ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിപ്ലവകരമായ ഭൂപതിവ് നിയമഭേദഗതി കൊണ്ടുവന്നുവെന്നും ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇനി സബ്ജക്ട് കമ്മറ്റിയുടെ അംഗീകാരം ലഭിക്കണം.എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. 65 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനം ഇപ്പോഴും തുടരുകയാണ്.