ഇന്ത്യയില്‍ തങ്ങളുടെ നാലാമത്തെ റീട്ടെയ്ൽ സ്റ്റോർ തുറക്കാനൊരുങ്ങി ആപ്പിള്‍. സെപ്റ്റംബർ 4ന് ഉച്ചയ്ക്ക് 1 മണിക്ക് മഹാരാഷ്ട്രയിലെ പൂനെ കൊറേഗാവ് പാർക്കിൽ തങ്ങളുടെ സ്റ്റോര്‍ തുറക്കുമെന്ന് ആപ്പിൾ കമ്പനി അറിയിച്ചു. ബെംഗളൂരുവിലെ മൂന്നാമത്തെ റീട്ടെയ്ൽ സ്റ്റോർ തുറക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ പുതിയ പ്രഖ്യാപനം.ആപ്പിൾ കൊറേഗാവ് പാർക്ക്“നമസ്കാർ, പൂനെ” എന്ന സന്ദേശത്തോടെയാണ് ആപ്പിൾ പുതിയ സ്റ്റോറിന്റെ വിശദാംശങ്ങൾ മൈക്രോസൈറ്റിലൂടെ പുറത്തുവിട്ടത്. “നഗരത്തിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ ഉടൻ തന്നെ തുറക്കുന്നു. ആപ്പിൾ കൊറേഗാവ് പാർക്കിൽ നിങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാർത്ഥ്യമാകുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.” കമ്പനിയുടെ വെബ്പേജിലൂടെ പറഞ്ഞു.ALSO READ: ജിമെയില്‍ ഉള്ള എല്ലാവരും സൂക്ഷിക്കുക ! മുന്നറിയിപ്പുമായി ഗൂഗിള്‍; സൂക്ഷിച്ചില്ലെങ്കില്‍ എട്ടിന്റെ പണിബെംഗളൂരുവിലെ ആപ്പിൾ ഹെബ്ബാളിന്റെ വെബ്പേജിലേതുപോലെ, പുതിയ സ്റ്റോറിന്റെ ഡൗണ്‍ലോഡ് ചെയ്യാവുന്ന പ്രത്യേക വാൾപേപ്പറും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഈ വാൾപേപ്പർ ഐഫോൺ, ഐപാഡ്, മാക് ഉപകരണങ്ങളിൽ ഉപയോഗിക്കാൻ കഴിയും. കൂടാതെ ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ ഇത് ലഭ്യമാവുകയുള്ളൂ.ഇതുകൂടാതെ, മറാത്തി ഭാഷാ തീമിലുള്ള ഒരു ആപ്പിൾ മ്യൂസിക് പ്ലേലിസ്റ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്റെ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള കലാസൃഷ്ടിയാണ് ആപ്പിൾ കൊറേഗാവ് പാർക്കിന്റെ തീം. ഇത് ബെംഗളൂരുവിലെ ആപ്പിൾ ഹെബ്ബാളിന്റെ തീമിന് സമാനമാണ്.ALSO READ: 2025ൽ ഐഫോൺ 17 എയർ, 2026ൽ ഫോൾഡബിൾ: പുത്തൻ ആശയങ്ങള്‍ അവതരിപ്പിക്കാൻ പദ്ധതിയിട്ട് ആപ്പിള്‍, അറിയാം…പുതിയ സ്റ്റോറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത മാസം പ്രതീക്ഷിക്കുന്ന ഐഫോൺ 17 സീരീസിന്റെ ലോഞ്ചിന് തൊട്ടുമുമ്പാണ് ഇന്ത്യയിൽ പുതിയ ആപ്പിൾ സ്റ്റോറുകൾ പ്രവര്‍ത്തനമാരംഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം, ബെംഗളൂരുവിലെ ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന ആപ്പിൾ ഹെബ്ബാൾ സ്റ്റോർ സെപ്റ്റംബർ 2-ന് തുറക്കും.ആപ്പിൾ കൊറേഗാവ് പാർക്കില്‍ എന്തെല്ലാം പ്രതീക്ഷിക്കാംഇന്ത്യയിൽ ആപ്പിളിന്റെ റീട്ടെയ്ൽ സാന്നിധ്യം വിപുലമാകുന്നതോടെ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ നേരിട്ട് കാണാനും മികച്ച ഓഫറുകൾ സ്വന്തമാക്കാനും കൂടുതൽ ഓഫ്ലൈൻ സ്റ്റോറുകൾ ലഭിക്കും. ആപ്പിൾ സാകേത്, ആപ്പിൾ ബികെസി, വരാനിരിക്കുന്ന ആപ്പിൾ ഹെബ്ബാൾ സ്റ്റോറുകൾ പോലെ, പുണെയിലെ ഉപഭോക്താക്കൾക്കും ഏറ്റവും പുതിയ ഐഫോൺ, മാക്, ആപ്പിൾ വാച്ച്, ഐപാഡ്, തുടങ്ങിയവ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ നേരിട്ട് അറിയാൻ സാധിക്കും.ഈ റീട്ടെയ്ൽ സ്റ്റോറുകളിൽ സ്പെഷ്യലിസ്റ്റ്, ക്രിയേറ്റീവ്സ് കൂടാതെ ബിസിനസ് ടീമുകൾ എന്നിങ്ങനെ ആപ്പിളിൻ്റെ വിദഗ്ധർ ഉണ്ടാകും. ഈ വിദഗ്ധരെ കൂടാതെ, പുതിയ സ്റ്റോറുകളിൽ ആപ്പിൾ “ടുഡെ അറ്റ് ആപ്പിള്‍” സെഷനുകളും നടത്തും. ഈ സെഷനുകളിൽ ഫോട്ടോഗ്രാഫി, മ്യൂസിക്, ആർട്ട്, കോഡിങ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് സൗജന്യമായി പഠിക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും. ഈ സെഷനുകൾക്ക് നേതൃത്വം നൽകുന്നത് ആപ്പിൾ ക്രിയേറ്റീവ്സായിരിക്കും.The post ബെംഗളൂരുവിന് പിന്നാലെ നാലാമത്തെ റീട്ടെയ്ല് സ്റ്റോര് ഇന്ത്യയില് തുറക്കാനൊരുങ്ങി ആപ്പിള്; എവിടെയെന്നറിയാം… appeared first on Kairali News | Kairali News Live.