‘നിങ്ങള്‍ പാകിസ്താനിയും ഞാന്‍ ഇന്ത്യക്കാരനുമായത് ഒരു പ്രശ്‌നമാണോ’ ? ‘നമ്മള്‍ ശത്രുക്കളാണെന്ന് പാകിസ്താന്‍ പൗരന്‍’; ലണ്ടന്‍ ട്രെയിനിലുണ്ടായ സംഭവത്തിന്റെ വീഡിയോ വൈറല്‍

Wait 5 sec.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ലണ്ടന്‍ ട്രെയിനില്‍ വെച്ച് പാകിസ്താനി പൗരനും ഇന്ത്യന്‍ വംശജനായ യാത്രക്കാരനും തമ്മിലുണ്ടായ ഒരു തര്‍ക്കമാണ്. ലണ്ടനില്‍ ട്രെയിനില്‍ വെച്ച് ഒരു പാകിസ്താനി പൗരനും ഇന്ത്യന്‍ വംശജനായ യാത്രക്കാരനും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍‘നിങ്ങള്‍ പാകിസ്താനിയും ഞാന്‍ ഇന്ത്യക്കാരനുമാണ്, അതൊരു പ്രശ്‌നമാണോ?’ എന്ന് ഇന്ത്യന്‍ യാത്രക്കാരന്‍ ശാന്തമായി പാകിസ്താനി യാത്രക്കാരനോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ‘എന്തുകൊണ്ടാണ് അതൊരു പ്രശ്‌നമാകുന്നത്?’ എന്ന ചോദ്യത്തിന്, ‘കാരണം നമ്മള്‍ ശത്രുക്കളാണ്’ എന്നായിരുന്നു പാകിസ്താനി യാത്രക്കാരന്റെ മറുപടി.Also Read : ഇഷ്ടഭക്ഷണം ആകാശത്തുനിന്ന് പറന്നുവന്നാലോ ! വാള്‍മാര്‍ട്ടിന്റെ ഡ്രോണ്‍ വഴിയുള്ള ഫുഡ് ഡെലിവറി വൈറല്‍ഇതുകേട്ട് യാത്രക്കാരന്‍ അമ്പരപ്പെടുന്നു. തുടര്‍ന്ന് ആശ്ചര്യത്തോടെ ഇന്ത്യന്‍ യാത്രക്കാരന്‍ വീണ്ടും ‘നമ്മള്‍ ശത്രുക്കളാണോ?’ എന്ന് ചോദിച്ചു. തുടര്‍ന്ന് അദ്ദേഹം ശാന്തനായി, ‘എനിക്ക് നിങ്ങളോട് ഒരു പ്രശ്‌നവുമില്ല… ഈ വീഡിയോ വൈറലാകാന്‍ പോകുന്നു’ എന്ന് പ്രതികരിച്ചു.ഇതിന് സമ്മതം മൂളിയ പാകിസ്താനി യാത്രക്കാരന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങിപ്പോവുകയായിരുന്നു. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്. നിരവധി ആളുകള്‍ പാകിസ്താനി പൗരനെതിരെ സംസാരിക്കുന്നുണ്ട്.Pakistani on train tells man that being Indian is a problem because we are enemies. How diverse. pic.twitter.com/4ew2WMa6cY— Patriotic Nation (@HoodedClaw1974) August 26, 2025 The post ‘നിങ്ങള്‍ പാകിസ്താനിയും ഞാന്‍ ഇന്ത്യക്കാരനുമായത് ഒരു പ്രശ്‌നമാണോ’ ? ‘നമ്മള്‍ ശത്രുക്കളാണെന്ന് പാകിസ്താന്‍ പൗരന്‍’; ലണ്ടന്‍ ട്രെയിനിലുണ്ടായ സംഭവത്തിന്റെ വീഡിയോ വൈറല്‍ appeared first on Kairali News | Kairali News Live.