മലയോരമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം കൂടിയാണ് ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ യാഥാര്‍ത്ഥ്യമാകുന്നത്. മലയോരമേഖലയിലെ ഭൂപ്രശ്നം ജനങ്ങള്‍ വല്ലാതെ വിഷമിക്കുന്ന ഒന്നായിരുന്നു.ആ പ്രശ്നം പരിഹരിക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമായിരുന്നു. മലയോരമേഖലയിലെ 65 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വിവിധ തലത്തിലെ യോഗങ്ങള്‍ക്ക് ശേഷമാണ് ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത്. പതിവ് ലഭിച്ച ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വക മാറ്റിയുള്ള വിനിയോഗം ക്രമീകരിക്കും.Also read – ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്; അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച: പ്രതികളായ അഞ്ചു പൊലീസുകാരെയും വെറുതെവിട്ടു ഹൈക്കോടതികൃഷിക്കും ഗൃഹനിര്‍മ്മാണത്തിനമായി പതിച്ചു നല്‍കുന്നവ പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിന് അനുവദിക്കും.വക മാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കലാണ് ഏറ്റവും പ്രധാനം, വക മാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുക എന്ന പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും മുഖ്യമന്ത്രി പറഞ്ഞു.The post മലയോര ജനതക്ക് കൊടുത്ത തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി പിണറായി സർക്കാർ; ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്ക്ക് മന്ത്രിസഭാ അംഗീകാരം appeared first on Kairali News | Kairali News Live.