കാസര്‍കോട് പറക്കളായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്നു പേര്‍ മരിച്ചു

Wait 5 sec.

കാസര്‍കോട്| കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ ആരോഗ്യനില ഗുരുതരം. മാതാപിതാക്കളും രണ്ടു മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകന്‍ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ് (35) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ആസിഡ് കുടിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)