കളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു; പ്രതികളില്‍ ഒരാള്‍ പിടിയില്‍

Wait 5 sec.

എറണാകുളം കളമശ്ശേരിയില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞാറക്കല്‍ സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത്.കൃത്യം നടത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ട രണ്ടു പ്രതികളില്‍ ഒരാളെ പിടികൂടി. വെറ്റില ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.ഇന്നലെ രാത്രി 11.30ഓടെ കളമശ്ശേരി സുന്ദരഗിരിക്ക് സമീപമാണ് സംഭവം. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.ALSO READ –കാസര്‍ഗോഡ് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചുഇന്നലെ വൈകിട്ടോടെ പ്രതികള്‍ വിവേകിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി വീണ്ടും വീട്ടില്‍ നിന്നും വിവേകിനെ പ്രതികള്‍ വിളിച്ചിറക്കി. തുടന്ന് പ്രതികള്‍ വിവേകുമായി വാക്കുതര്‍ക്കമുണ്ടാക്കുകയും വിവേകിന്റെ നെഞ്ചിലേക്ക് പ്രതികളില്‍ ഒരാള്‍ കത്തിക്കയറ്റുകയുമായിരുന്നെന്നാണ് വിവരം.അതേസമയം കാസര്‍ഗോഡ് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് കൂട്ട ആത്മഹത്യ ചെയ്തത്. മറ്റൊരു മകന്‍ രാകേഷ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.The post കളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു; പ്രതികളില്‍ ഒരാള്‍ പിടിയില്‍ appeared first on Kairali News | Kairali News Live.