കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശേഷം വന്‍ തിരിച്ചു വരവ് നടത്തി കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്. സഞ്ജു സാംസണില്ലാതെ ഇറങ്ങിയ കൊച്ചി ബ്ലൂ സ്റ്റാര്‍സിനെ 33 റണ്‍സിനാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. കാലിക്കറ്റ് ഉയര്‍ത്തിയ 250 റണ്‍സ് മറിക്കടക്കാന്‍ കൊച്ചിക്കായില്ല. 216 റണ്‍സിന് പുറത്തായതോടെ കൊച്ചിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.Also read – ‘എല്ലാ അവസാനങ്ങൾക്കും പുതിയ തുടക്കമുണ്ടാകും’; ഐപിഎല്ലിൽ നിന്ന് വിരമിച്ച് സ്പിൻ ഇതിഹാസം ആർ അശ്വിൻഇന്നിങ്സ് ഓപ്പണ്‍ ചെയ്ത വിനൂപ് മനോഹരനും മുഹമ്മദ് ഷാനുവും മികച്ച പ്രകടം കാഴ്ച്ചവെച്ചു. എന്നാല്‍ 17 റണ്‍സില്‍ 36 റണ്‍സെടുത്ത് വിനൂപ് പുറത്തായി. ആദ്യം ബാറ്റു ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടമായിരുന്നു. രോഹന്‍ കുന്നമ്മലിന്റെ 50 റണ്‍സാണ് കാലിക്കറ്റിനെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം മത്സരത്തില്‍ തിരുവനന്തപുരം അദാനി റോയല്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് 11 റണ്‍സ് ജയം. 98 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനാണ് വിജയ ശില്‍പി.The post കേരള ക്രിക്കറ്റ് ലീഗ്: കൊച്ചി ബ്ലൂ സ്റ്റാര്സിനെ തകര്ത്ത് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്സ് appeared first on Kairali News | Kairali News Live.