ആലപ്പുഴയ്ക്ക് അഴകായി പുത്തൻ ഒരു നടപ്പാലം കൂടി എത്തുന്ന സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. ആലപ്പുഴ നഗരസഭ നിർമ്മിച്ച ആധുനികമായ നടപ്പാലം നാളെ നാടിന് സമർപ്പിക്കുന്ന വിവരവും പാലത്തിന്റെ അ‍ഴക് വിളിച്ചോതുന്ന വീഡിയോയും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു.ഫേസ്ബുക്ക് പോസ്റ്റ്ആലപ്പുഴയ്ക്ക് അഴകായി ഇതാ ഒരു നടപ്പാലം കൂടി…നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം അലതല്ലുന്ന പുന്നമടയിൽ ആലപ്പുഴ നഗരസഭ നിർമ്മിച്ച ആധുനികമായ നടപ്പാലം നാളെ നാടിന് സമർപ്പിക്കുകയാണ്. 3.5 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പുന്നമട ദ്വീപിലെ ആറായിരത്തോളം പേർക്ക് ആലപ്പുഴയിലേക്ക് എത്താനുള്ള ആശ്രയമായി ഈ പാലം മാറും. ഒപ്പം ആലപ്പുഴയുടെ ടൂറിസം മേഖലക്ക് കൂടി പാലം മുതൽക്കൂട്ടാവും.Also Read: വയനാട് തുരങ്കപാത; പതിറ്റാണ്ടായുള്ള സ്വപ്‍ന സാക്ഷാത്കാരത്തിന് ഞായറാഴ്ച തുടക്കമാകുംഎംഎൽഎമാരായ പി പി ചിത്തരഞ്ജനും എച്ച് സലാമും ആലപ്പുഴ മുൻസിപ്പാലിറ്റിയും സംസ്ഥാന സർക്കാരുമെല്ലാം പ്രത്യേക താല്പര്യമെടുത്ത് പൂർത്തിയാക്കിയ നടപ്പാലമാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്. ദുർഘടമായ നിർമ്മാണ സാഹചര്യങ്ങൾ മൂലം ആരും നിർമ്മാണം ഏറ്റെടുക്കാതിരിക്കുകയും, പിന്നീട് ടെൻഡർ എക്സസ് ആയി അനിശ്ചിതാവസ്ഥയിലാവുകയും ചെയ്ത പദ്ധതിയാണിത്. പിന്നീട് മന്ത്രിസഭായോഗം നഗരസഭയ്ക്ക് പ്രത്യേക അനുമതി നൽകിയാണ് ഈ പാലം നിർമ്മാണം ആരംഭിക്കാനായത്.ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി നിർമിച്ച പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ 2.04 കോടി രൂപയും സംസ്ഥാനസർക്കാരും മുൻസിപ്പാലിറ്റിയും ചേർന്നാണ് വഹിച്ചത്, 1.46 കോടിയാണ് കേന്ദ്രവിഹിതം. നെഹ്രു ട്രോഫി വള്ളം കളിയുടെ ആവേശം അലതല്ലുന്ന പുന്നമടയ്ക്ക് അഴകായി ഇനി പുത്തൻ നടപ്പാലവും നിലകൊള്ളും.മനോഹരമായ വീഡിയോയ്ക്ക് നന്ദി Charly KCThe post ആലപ്പുഴയുടെ അഴകിന് മിഴിവേകാൻ; പുന്നമടയ്ക്ക് ഇനി ഒരു പുത്തൻ നടപ്പാലം കൂടെ appeared first on Kairali News | Kairali News Live.