പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരൻമാർക്ക് ഓണസമ്മാനം

Wait 5 sec.

സംസ്ഥാനത്തെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരൻമാർക്കുള്ള ഓണസമ്മാനമായ 1000 രൂപയുടെ വിതരണത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരം സ്വദേശി ഭാർഗ്ഗവി, കൊല്ലം സ്വദേശിയായ ഓമന, പത്തനംതിട്ട സ്വദേശി രാജു കെ. എന്നിവർക്ക് ഓണസമ്മാനം നൽകിയാണ് ഈ വർഷത്തെ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.52,864 പട്ടിക വർഗ്ഗക്കാരാണ് ഇതിന്റെ ഗുണഭോക്താക്കൾ. അഞ്ചു കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപത്തിനാലായിരം (5,28,64,000) രൂപയാണ് ഇതിനായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ വിഭാഗത്തിലുള്ളവർക്കും ഓണം സമൃദ്ധമായി ആഘോഷിക്കാനുള്ള അവസരമൊരുക്കാൻ പ്രതിജ്ഞാബദ്ധമാണ് സർക്കാർ. ഈ കരുതലിന്റെ അടയാളപ്പെടുത്തലാണ് ഓണസമ്മാനം.