ഇടിയപ്പ പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതാ ഒരു വെറൈറ്റി ഇടിയപ്പം. സാധാരണ ഇടിയപ്പമുണ്ടാക്കാൻ ആവശ്യമുള്ള ചേരുവകൾക്കൊപ്പം ഒരു ബീറ്റ് റൂട്ട് കൂടി എടുത്തോളൂ. ഒരു കലക്കൻ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം.ആവശ്യമായ ചേരുവകൾചെറിയ ബീറ്റ്റൂട്ട് – 1അരിപൊടി – 2 കപ്പ്ആവശ്യത്തിന് ഉപ്പ്നെയ്യ് – 1 ടേബിൾസ്പൂൺകോകോനട്ട് പൗഡർ – 2 ടേബിൾസ്പൂൺആവശ്യത്തിന് തിളച്ച വെള്ളംALSO READ; ഷുഗറായതുകൊണ്ട് ഓണത്തിന് പായസം ഒഴിവാക്കേണ്ട ! ഒരുനുള്ള് പഞ്ചസാര ചേര്‍ക്കാതെ സദ്യയ്ക്കൊരുക്കാം കിടിലന്‍ പാല്‍പ്പായസംതയ്യാറാക്കുന്ന വിധംബീറ്റ്റൂട്ട് തൊലി കളഞ്ഞ് മിക്സിയിൽ നന്നായി അടിച്ച് അരച്ചെടുക്കണം. തുടർന്ന് അരിപ്പയിൽ അരിച്ച് ചാറെടുക്കാം. അത് വെള്ളവും ആയി ചേർത്ത് തിളപ്പിക്കുക. ശേഷം വെള്ളമൊഴികയുള്ള എല്ലാ ചേരുവകളും നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കണം. അവസാനമായി തിളച്ച വെള്ളവും ഒഴിച്ച് ഇടിയപ്പത്തിന്‍റെ പരുവത്തിൽ മാവ് ഉണ്ടാക്കിയെടുക്കാം. ഇനി നാഴി ഉപയോഗിച്ച് ഇടിയപ്പം ഉണ്ടാക്കാം. രുചികരമായ ബീറ്റ്റൂട്ട് ഇടിയപ്പം തയാർ. KEYWORDS: FOOD, IDIYAPPAM, BREAKFAST The post ബീറ്റ്റൂട്ടുണ്ടോ? ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ഇടിയപ്പമായാലോ? appeared first on Kairali News | Kairali News Live.