ഹാഫിസ് മുഹമ്മദ് സ്വബീഹ് നൂറാനി മെമ്മോറിയല്‍; അഖില കേരള പുസ്തക പഠന മത്സരം

Wait 5 sec.

പൂനൂര്‍ | ജാമിഅ മദീനതുന്നൂര്‍ മൗലിദുന്നബി കാമ്പയിന്‍ അന്നൂര്‍ ഫിഫ്റ്റീന്‍ ഹണ്ട്‌റഡിന്റെ ഭാഗമായി ഹാഫിസ് മുഹമ്മദ് സ്വബീഹ് നൂറാനി മെമ്മോറിയല്‍ അഖിലകേരള പുസ്തക പഠന മത്സരം നടത്തും. മലൈബാര്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ബാസിത് ഹംസ നൂറാനിയുടെ ‘നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്‌ലിയാര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മത്സരം.പുസ്തകത്തിന്റെ വിശകലനാത്മക വായനയോടൊപ്പം ചുവടെ ചേര്‍ക്കുന്ന ഏതെങ്കിലും ഒരു വിഷയത്തില്‍ നടത്തുന്ന പഠനമാണ് മത്സരത്തിന് പരിഗണിക്കുക. 1. ഹദീസ് വിജ്ഞാനീയത്തിന്റെ നാള്‍വഴികള്‍, 2. ഉത്തരേന്ത്യയുടെ ഹദീസ് ചരിത്രം, 3. മലബാറിന്റെ ഹദീസ് പാരമ്പര്യം, 4. മിശ്കാത്തുല്‍ മസ്വാബീഹ്: ഉള്ളടക്കവും സവിശേഷതയും, 5. മിര്‍ആത്തുല്‍ മഫാതീഹ് ശൈലിയും പ്രതിപാദ്യവും.മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 5555, 3333, 2222 രൂപയും പ്രശസ്തി ഫലകവും സമ്മാനിക്കും. രചനകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 25 സെപ്തംബര്‍ 2025. രജിസ്‌ട്രേഷന് : +91 8078124323.