കേരളത്തിലെ യുവജനങ്ങള്‍ക്ക് യോഗ്യതയ്ക്കും അഭിരുചിക്കും അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും പരിശീലനത്തിലൂടെ തൊഴില്‍ സജ്ജരാക്കുന്നതിനും സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായ സ്കില്‍ കേരളാ ഗ്ലോബല്‍ സ്കില്‍ സമ്മിറ്റിന്‍റെ പോസ്റ്റര്‍ പ്രകാശനം കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. ഓഗസ്റ്റ് 29, 30 തീയതികളില്‍ കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്താണ് സമ്മിറ്റിന് വേദിയാകുക.രണ്ടുലക്ഷം വിദ്യാര്‍ഥികള്‍ക്ക് നൈപുണിപരിശീലനം നൽകുന്ന ബൃഹത് പദ്ധതിയാണ് നടപ്പിലാക്കുന്നത്. വെര്‍ച്വല്‍ ജോബ് ഫെയറുകള്‍, ഇതര തൊഴില്‍ മേളകള്‍ തുടങ്ങിയവയാണ് സംഘടിപ്പിക്കുക. കേരളത്തിലെ മുഴുവന്‍ നൈപുണിപരിശീലന ഏജന്‍സികളും സമ്മിറ്റിന്റെ ഭാഗമാകും. ALSO READ; കുടുംബശ്രീ സംസ്ഥാന- ജില്ല മിഷനുകളിൽ ജോലി അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെരാജ്യാന്തര സാന്നിധ്യമുള്ളവയുടേയും പങ്കാളിത്തം ഉറപ്പാക്കിയെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ അറിയിച്ചു. പോസ്റ്റര്‍ പ്രകാശനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ബി. കെ. രാജേഷ് എന്നിവരും പങ്കെടുത്തു. https://reg.skillconclave.kerala.gov.in/auth/register ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.The post സ്കില് കേരളാ ഗ്ലോബല് സമ്മിറ്റ്: പോസ്റ്റർ പ്രകാശനം ചെയ്തു; നടപ്പിലാക്കുന്നത് രണ്ടുലക്ഷം വിദ്യാര്ഥികള്ക്ക് പരിശീലനം നൽകുന്ന പദ്ധതി appeared first on Kairali News | Kairali News Live.