ഫാഷൻ ഡിസൈനിംഗിൽ താല്പര്യമുള്ളവർക്കിതാ അവസാനമായി ഒരവസരം കൂടി; അരുവിക്കര ജി ഐ എഫ് ഡി ആഗസ്ത് 30ന് സ്പോട് അഡ്മിഷൻ നടത്തുന്നു

Wait 5 sec.

ഫാഷൻ ഡിസൈനിംഗിൽ താല്പര്യമുള്ളവർക്കിതാ അവസരം. അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് നടത്തു രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത.വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപ കല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം എന്നിവയാണ് കോഴ്‌സിലൂടെ പ്രധാനമായും നൽകുന്നത്. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ആറ് ആഴ്ച നീണ്ടു നിൽക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വ മികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.ALSO READ: കുടുംബശ്രീ സംസ്ഥാന- ജില്ല മിഷനുകളിൽ ജോലി അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെകോഴ്‌സിന് ചേരാൻ താൽപര്യം ഉളളവർ 30ന് രാവിലെ 9:30 മുതൽ 10:30 മണി വരെ നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അസ്സൽ രേഖകളും മറ്റുമായി നേരിട്ടെത്തി പേര് സ്‌പോട്ട് അഡ്മിഷനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒഴിവുകൾ അനുസരിച്ച് ശേഷം നടത്തുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതും അഡ്മിഷൻ ലഭിക്കുന്ന പക്ഷം ആവശൃമായ ഫീസും മറ്റും നൽകിക്കെണ്ട് പ്രവേശനം നേടാവുന്നതുമാണ്. കോഴ്‌സും അഡ്മിഷനും സംബന്ധിച്ച സംശയനിവാരണങ്ങൾക്ക് 0472-2812686, 9074141036, 9895543647, 8606748211, 7356902560.The post ഫാഷൻ ഡിസൈനിംഗിൽ താല്പര്യമുള്ളവർക്കിതാ അവസാനമായി ഒരവസരം കൂടി; അരുവിക്കര ജി ഐ എഫ് ഡി ആഗസ്ത് 30ന് സ്പോട് അഡ്മിഷൻ നടത്തുന്നു appeared first on Kairali News | Kairali News Live.