സമഗ്രവും സർവതലസ്പർശിയുമായ ജനപക്ഷ വികസന പ്രവർത്തനങ്ങളുമായാണ് എൽ ഡി എഫ് സർക്കാർ കേരളത്തിൽ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമകാലിക മലയാളം വാരികയില്‍ പി എസ് റംഷാദിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പശ്ചാത്തല വികസനത്തിനും സാമൂഹ്യക്ഷേമത്തിനും തുല്യപ്രാധാന്യമാണ് സര്‍ക്കാര്‍ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിന്റെ നേട്ടങ്ങളെ പറ്റിയും മുഖ്യമന്ത്രി അഭിമുഖത്തില്‍ പങ്കുവെച്ചു.Also Read: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആഗോള അയ്യപ്പ സംഗമത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കൽ: മന്ത്രി വി ശിവൻകുട്ടി‘ദേശീയപാതാവികസനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കേന്ദ്ര സ്ഥാപനങ്ങൾ ഉപേക്ഷിച്ച ഒരു കാലത്താണ് എൽ ഡി എഫ് സർക്കാർ ഭരണമേറ്റെടുക്കുന്നത്. 6,000 കോടിയോളം രൂപ സംസ്ഥാനസർക്കാർ നേരിട്ടു മുടക്കിയതുകൊണ്ടാണ് കേരളത്തിലെ ദേശീയപാതാവികസന സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളച്ചത്.ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയിലും ഇടമൺ കൊച്ചി പവർ ഹൈവേ പദ്ധതിയിലുമെല്ലാം എൽ ഡി എഫ് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് പദ്ധതി പൂർത്തീകരണത്തിലേയെത്തിച്ചത്. വൻകിട പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിനു കഴിഞ്ഞു. വിഴിഞ്ഞം തുറമുഖമാണ് ഇവിടെ എടുത്തുപറയേണ്ട ഒന്ന്.ലൈഫ് മിഷൻ പദ്ധതിയിലൂടെ നാലര ലക്ഷത്തോളം വീടുകൾ ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു. നിർമാണഘട്ടത്തിലുള്ള വീടുകൾ പൂർത്തിയാകുന്ന മുറയ്ക്ക് അധികം താമസിയാതെ ഇത് അഞ്ചുലക്ഷമാകും. 2016 മുതൽ നാലു ലക്ഷത്തിലധികം പട്ടയങ്ങളാണ് വിതരണം ചെയ്തത്.Also Read: രാഹുൽ മാങ്കുട്ടം വിഷയം; കോൺഗ്രസിൻ്റെ നിലപാട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതെന്ന് ബൃന്ദ കാരാട്ട്നീതി ആയോഗിൻ്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് ബഹുമുഖ ദാരിദ്ര്യസൂചികയുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്ത് ജനസംഖ്യയുടെ 11.28 ശതമാനം ദരിദ്രരാണെങ്കിൽ കേരളത്തിലത് 0.48 ശതമാനം മാത്രമാണ്. അതോടൊപ്പം കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. സർവേയുടെ ഭാഗമായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ 80 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്നും മുക്തരാക്കാൻ ഇതിനകം കഴിഞ്ഞു.ഈ സർക്കാരിനു കീഴിൽ പൊതുവിദ്യാഭ്യാസരംഗവും ഉന്നതവിദ്യാഭ്യാസ മേഖലയും മികവിന്റെ പാതയിലാണ്. കാർഷികരംഗവും ആരോഗ്യരംഗവും അഭിവൃദ്ധിയുടെ വഴിയിൽത്തന്നെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിലൂടെ മാലിന്യമുക്ത കേരളം പരിപാടി വിജയകരമായി മുന്നോട്ടുപോവുകയാണ്.വിലക്കയറ്റം പിടിച്ചുനിർത്താൻ ഏറ്റവും ഫലപ്രദമായി ഇടപെടാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ശക്തമായ പൊതുവിതരണരംഗമാണ് ഇതിനു ബലമായത്. 62 ലക്ഷം പേർക്കുള്ള സാമൂഹ്യ ക്ഷേമ പെൻഷൻ എല്ലാ മാസവും നൽകിവരികയാണ്. ഒപ്പം, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക വിവേചനത്തിന്റെ ഫലമായി ഇടക്കാലത്ത് കുടിശ്ശികയായ സാമൂഹ്യ ക്ഷേമ പെൻഷൻ ഗഡുക്കളായി നിയമസഭയിൽ നൽകിയ വാഗ്ദാനപ്രകാരം നൽകിവരികയാണ്.നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായങ്ങളുടെ കാര്യത്തിലും കേരളം കുതിച്ചുചാട്ടത്തിൻ്റെ പാതയിലാണ്. നമ്മുടെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുകയാണ്. മൂന്നര ലക്ഷത്തിലധികം പുതിയ സംരംഭങ്ങളാണ് സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആരംഭിച്ചത്. 23,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് ഇവ സംസ്ഥാനത്ത് ഉണ്ടാക്കിയത്. ഏഴര ലക്ഷത്തിൽപ്പരം തൊഴിലവസരങ്ങൾ ഇതിലൂടെ മാത്രം സൃഷ്ടിക്കപ്പെട്ടു.രാജ്യത്ത് പി എസ് സി വഴിയുള്ള ആകെ നിയമനങ്ങളിൽ 60 ശതമാനവും കേരളത്തിലാണെന്ന് സാക്ഷ്യപ്പെടുത്തിയത് യു പി എസ്സിയുടെ റിപ്പോർട്ടാണ്. 2016 മുതൽ മൂന്ന് ലക്ഷത്തോളം ഉദ്യോഗാർത്ഥികൾക്കാണ് പി എസ് സി വഴി നിയമനം നൽകിയത്.The post സമഗ്രവും സർവതലസ്പർശിയുമായ ജനപക്ഷ വികസനപ്രവർത്തനങ്ങളുമായാണ് എല് ഡി എഫ് സര്ക്കാര് മുന്നോട്ട് പോകുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.