ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാശെറിയുന്നതും കാശുവാരുന്നതുമായ എന്‍റർടൈൻമെന്‍റ് ഇൻഡസ്ട്രികളിലൊന്നാണ് ബോളിവുഡ്. കോടികൾ മറിയുന്ന ഇന്ത്യൻ സിനിമയുടെ തലസ്ഥാനമായ മുംബൈയിലാണ് ഇന്ത്യൻ ജനത ആരാധിക്കുന്ന സൂപ്പർതാരങ്ങളും ജീവിക്കുന്നത്. ആഡംബരത്തിന്‍റെ അവസാന വാക്കെന്ന നിലയിലുള്ള ലൈഫ് സ്റ്റൈൽ പിന്തുടരുന്ന ഈ താരങ്ങളുടെയെല്ലാം വരുമാനം സിനിമയിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് മാത്രമാണ് എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റി.സിനിമയിൽ നിന്നും സമ്പാദിക്കുന്നതിന് പുറമേ പല താരങ്ങളും കോടികൾ നേടുന്ന മുംബൈയിലെ ഏറ്റവും ചടുലമായ ബിസിനസ് മേഖലയാണ് റിയൽ എസ്റ്റേറ്റ്. മുംബൈയിലെ ലാഭകരമായ റിയൽ എസ്റ്റേറ്റ് വിപണിയിലെ തന്ത്രപരമായ നീക്കങ്ങളിലൂടെയും നിക്ഷേപങ്ങളിലൂടെയും കോടികളാണ് ഇവരുടെ പോക്കറ്റുകളിലേക്കെത്തുന്നത്.ALSO READ; ആ കൂളിങ് ഗ്ലാസ് മാറ്റിയുള്ള നോട്ടം; മമ്മൂട്ടി കമ്മിങ് ടു യൂ, ‘കളങ്കാവല്‍’ ടീസർ എത്തിബോളിവുഡിലെ സീനിയർ അഭിനയ കുടുംബത്തിൽ പെട്ട മുതിർന്ന നടൻ ജീതേന്ദ്ര കപൂറും കുടുംബവും മെയ് മാസത്തിൽ നടത്തിയ ഭൂമിയിടപാടിലെ തുകയുടെ വലിപ്പം കണ്ടാൽ ആരു ഞെട്ടും. 855 കോടി രൂപക്കാണ് തങ്ങളുടെ ഭൂമി അവർ വിറ്റഴിച്ചത്. നടൻ സോനു സുദ് ഈ മാസം തന്‍റെ അപ്പാർട്ട്മെന്‍റ് വിറ്റതിലൂടെ 8.10 കോടി രൂപയാണ് അക്കൗണ്ടിലെത്തിച്ചത്. ആദ്യം വാങ്ങിയതിന്‍റെ ഇരട്ടി വിലക്കാണ് അദ്ദേഹം അത് വിറ്റൊ‍ഴിച്ചത്.വസ്തുക്കൾ വാങ്ങുന്ന കാര്യത്തിലും താരങ്ങൾ പിന്നിലല്ല. നടൻ ജയ്ദീപ് അഹ്ലാവത് രണ്ട് മാസത്തിനുള്ളിൽ അന്ധേരി വെസ്റ്റിൽ 10 കോടി രൂപയ്ക്ക് രണ്ട് വ്യത്യസ്ത അപ്പാർട്ടുമെന്റുകളാണ് സ്വന്തമാക്കിയത്. അനിൽ കപൂറും മകൻ ഹർഷ് വർദ്ധൻ കപൂറും സംയുക്തമായി ഈ മാസം ബാന്ദ്രയിൽ 5 കോടി രൂപയ്ക്ക് ഒരു അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നു. തങ്ങളുടെ താരമൂല്യം കൊണ്ടും താരങ്ങളുപയോഗിച്ച അപ്പാർട്ട്മെന്‍റ് നിലക്കും വില ഉയർത്തി വിൽക്കാൻ ഇവർക്ക് സാധിക്കും.ALSO READ; കയർ കയറ്റുമതിയിൽ നഷ്ടം 600 കോടി, അമേരിക്കൻ മലയാളികളുടെ ഓണാഘോഷവും മാറ്റ് കുറയും; ട്രംപിന്റെ ചതിയിൽ നഷ്ടം കോടികൾസൽമാൻ ഖാൻ ജൂലൈയിൽ തന്‍റെ ബാന്ദ്ര വെസ്റ്റ് അപ്പാർട്ട്മെന്‍റ് 5.35 കോടി രൂപയ്ക്ക് വിറ്റിരുന്നു. ജൂണിൽ അക്ഷയ് കുമാർ നടത്തിയ പ്രോപ്പർട്ടി ഇടപാടിൽ 7.10 കോടി രൂപ സ്വന്തമാക്കി. തങ്ങളുടെ കെട്ടിടങ്ങൾ വാടകക്ക് കൊടുത്തും താരങ്ങൾ കാശുണ്ടാക്കുന്നുണ്ട്. അജയ് ദേവ്ഗണും സൊഹൈൽ ഖാനും യഥാക്രമം അന്ധേരിയിലും ബാന്ദ്രയിലുമുള്ള അവരുടെ വാണിജ്യ സ്വത്തുക്കൾ പാട്ടത്തിന് നൽകി, കോടിക്കണക്കിന് രൂപയാണ് വാടകയിനത്തിൽ വരുമാനമായി നേടിയത്.അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, ആലിയ ഭട്ട് തുടങ്ങിയ താരങ്ങൾക്കും റിയൽ വൻ നിക്ഷേപമാണുള്ളത്.The post ബോളിവുഡ് താരങ്ങൾ കോടികളുണ്ടാക്കുന്നത് സിനിമയിൽ നിന്ന് മാത്രമല്ല; ഇതാണ് മുംബൈയിലെ അവരുടെ ‘മണി ബിസിനസ്’ appeared first on Kairali News | Kairali News Live.