കൊച്ചിയില്‍ ആരംഭിച്ച കേരള ഏവിയേഷന്‍ സമ്മിറ്റ് 2025 വ്യോമയാന മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വലിയ മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ, പ്രാദേശിക വ്യോമയാന ചര്‍ച്ചകളില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുക, ഈ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വ്യോമയാന മൂല്യ-ശൃംഖലയില്‍ ഉടനീളം നവീകരണം സാധ്യമാക്കുക എന്നിവയാണ് ഈ ഉച്ചകോടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.Also read – പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…നമ്മുടെ സംസ്ഥാനത്തെ ഒരു ആഗോള ഏവിയേഷൻ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്ന കേരള ഏവിയേഷൻ സമ്മിറ്റ് 2025 കൊച്ചിയിൽ ആരംഭിച്ചു. വ്യോമയാന മേഖലയിൽ വലിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ ഉച്ചകോടി വലിയൊരു മുതൽക്കൂട്ടാകും. ദേശീയ, പ്രാദേശിക വ്യോമയാന ചർച്ചകളിൽ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുക, ഈ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വ്യോമയാന മൂല്യ-ശൃംഖലയിൽ ഉടനീളം നവീകരണം സാധ്യമാക്കുക എന്നിവയാണ് ഈ ഉച്ചകോടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.ഇതോടൊപ്പം സിയാൽ നിർമ്മിച്ച നൂതന സംവിധാനങ്ങൾ അടങ്ങിയ ഒരു ആരോഗ്യ സ്ക്രീനിംഗ് ബ്ലോക്ക് വിമാനത്താവളത്തിലെ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന് കൈമാറുകയും ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ യെല്ലോ ഫീവർ വാക്സിനേഷനും മറ്റ് പകർച്ചവ്യാധികൾക്കുള്ള സ്ക്രീനിംഗ് സെന്ററായും പ്രവർത്തിച്ചു വരികയാണ്. അവരുടെ സ്തുത്യർഹമായ സേവനങ്ങൾക്കു പിന്തുണ നൽകാനായാണ് ഈ ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്.ഒരു സിവിൽ ഏവിയേഷൻ ഹബ്ബായി മാറാൻ ഒരുപാട് സാധ്യതകളുള്ള നാടാണ് കേരളം. പുതിയ കാലത്തിന് അനുസരിച്ച് ഉണ്ടാകുന്ന മുന്നേറ്റങ്ങളും നൂതനമായ പശ്ചാത്തല സൗകര്യങ്ങളും സംസ്ഥാനത്തിന് മുന്നിൽ തുറക്കുന്ന സാദ്ധ്യതകൾ നിരവധിയാണ്. അവ ഇവിടെ ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കണം. ഈ ഉച്ചകോടിയിലെ ചർച്ചകളും ഉരുത്തിരിയുന്ന ആശയങ്ങളും കേരളത്തിൻ്റെ സർവതോന്മുഖമായ വളർച്ചയ്ക്ക് വഴിയൊരുക്കും.The post കേരള ഏവിയേഷന് സമ്മിറ്റ് 2025 കൊച്ചിയില് ആരംഭിച്ചു; ‘വ്യോമയാന മേഖലയില് വലിയ നിക്ഷേപങ്ങള് ആകര്ഷിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതിനും ഈ ഉച്ചകോടി മുതല്ക്കൂട്ടാകും’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.