മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണത്തിന്റെ നാലാം ഘട്ടം 2025 മുതല്‍

Wait 5 sec.

മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണത്തിന്റെ നാലാം ഘട്ടം 2025 മുതല്‍ 2028 വരെയുള്ള കാലയളവില്‍ നടപ്പാക്കും. ഈ ഘട്ടത്തിനായുള്ള ബജറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതുവരെ 2017 മുതല്‍ മൂന്ന് ഘട്ടങ്ങളാണ് നടപ്പാക്കിയത്. ഇതിനായി ഏകദേശം 2.296 ദശലക്ഷം ദിനാറാണ് ചെലവഴിച്ചത്.നാലാം ഘട്ടത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ നവീകരിക്കുന്നതിനും പ്രധാന ഭാഗങ്ങള്‍ പുതുക്കുന്നതിനും ഊന്നല്‍ നല്‍കും. സുരക്ഷ, അഗ്‌നിശമന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, പുതിയ കേബിളിങ്, വൈദ്യുതി ശൃംഖലകള്‍ സ്ഥാപിക്കുക, അഴുക്കുചാലും മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങളും നവീകരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.കൂടാതെ, തെരുവുകളും നടപ്പാതകളും പുനര്‍നിര്‍മ്മിക്കും. മാര്‍ക്കറ്റിന് ചുറ്റും പഴം-പച്ചക്കറി വിഭാഗത്തിനുള്ളിലും മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ക്ക് മുന്നിലും പുതിയ കാര്‍ പാര്‍ക്കിങ് സ്ഥലങ്ങളും കൂട്ടിച്ചേര്‍ക്കും.2023-2024 കാലഘട്ടത്തില്‍ 12 പദ്ധതികള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതില്‍ എയര്‍ കണ്ടീഷനിങ് സംവിധാനം പൂര്‍ണമായി നവീകരിക്കുകയും എയര്‍ കണ്ടന്‍സറുകള്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഈച്ചകളെ അകറ്റാനുള്ള സംവിധാനങ്ങള്‍, മെച്ചപ്പെട്ട അഗ്‌നിശമന സംവിധാനങ്ങള്‍, സോളാര്‍ ലൈറ്റിങ്, മത്സ്യ-മാംസ മാര്‍ക്കറ്റുകളില്‍ എയര്‍ കര്‍ട്ടനുകള്‍ എന്നിവയും സ്ഥാപിച്ചു.പൊതു ശൗചാലയങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്‍മിച്ചു. ഫിഷ് മാര്‍ക്കറ്റിലെ പ്രധാന മേല്‍ക്കൂരയും മാറ്റി സ്ഥാപിച്ചു. 2017 മുതല്‍ 2019 വരെ 1.29 ദശലക്ഷം ദിനാര്‍, 2020 മുതല്‍ 2022 വരെ 101,500 ദിനാര്‍, 2023 മുതല്‍ 2024 വരെ 904,500 ദിനാര്‍ എന്നിങ്ങനെയാണ് ഇതുവരെ ചിലവഴിച്ചത്.1,41,302 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റില്‍, പഴം-പച്ചക്കറി, മാംസം, മത്സ്യം എന്നീ നാല് പ്രധാന വിഭാഗങ്ങളിലായി കടകള്‍, ഓഫിസുകള്‍, കഫേകള്‍ എന്നിവ ഉള്‍പ്പെടെ 952 വാണിജ്യ യൂണിറ്റുകളുണ്ട്. ക്യാപിറ്റല്‍ മുനിസിപ്പാലിറ്റി, വ്യവസായ-വാണിജ്യ മന്ത്രാലയം, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് നവീകരണപദ്ധതികള്‍ നടപ്പാക്കുന്നത്.  The post മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണത്തിന്റെ നാലാം ഘട്ടം 2025 മുതല്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.