നവജിത്ത് അഷ്ടമചന്ദ്രൻമധ്യപ്രദേശിലെ ജാം നദിയുടെ തീരത്ത് ആചരിക്കപ്പെടുന്ന ഗോത്മാർ എന്ന ക്രൂരമായ ആചാരം ഇന്ന് വിശ്വാസത്തിന്റെ പേരിൽ നടത്തപ്പെട്ടു. എതിരാളികളായ ഗ്രാമങ്ങൾ വിശ്വാസത്തിന്റെ പേരിൽ പരസ്പരം എറിഞ്ഞ കല്ലുകൾ കൊണ്ട് 934 പേർക്ക് പരുക്കേറ്റു. പരുക്കറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരാളുടെ കാലിന് ഒടിവ് സംഭവിച്ചു, മറ്റൊരാളുടെ തോളെല്ല് തകരുകയും ചെയ്തു.ജാം നദിയിലെ ചണ്ഡി മാതാവിനെ ആരാധിച്ചുകൊണ്ടാണ് ഗോത്മാർ മേള ആരംഭിക്കുന്നത്. ഈ മേളയിൽ പാണ്ഡുർണ, സവർഗാവ് എന്നീ ഗ്രാമങ്ങളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. സവർഗാവ് ഗ്രാമത്തിലെ ജനങ്ങൾ ഒരു പലാഷ് മരം നദിയുടെ മധ്യത്തിൽ സ്ഥാപിക്കുകയും അതിനെ അവരുടെ വിശുദ്ധമായി കൊടിയായി അടയാളപ്പെടുത്തുകയും ചെയ്യും.സവർഗാവ് ഗ്രാമം തങ്ങ‍ളുടെ മകളായി കണ്ട് ഈ കൊടിയെ രക്ഷിക്കാൻ ശ്രമിക്കും. ആൺകുട്ടികളുടെ ഭാഗമായി കൊടി പിടിച്ചെടുക്കാൻ പാണ്ഡുർണ ഗ്രാമത്തിലെ ജനങ്ങൾ എതിരാളികളെ കല്ല് കൊണ്ട് അക്രമിക്കുകയും ചെയ്യും. കൊടി തകരുന്നത് വരെ ഈ അക്രമം തുടരും.എറിയാൻ വേണ്ടി നദീ തീരത്ത് കൂട്ടിയിട്ടിരിക്കുന്ന കല്ലുകള്‍400 വർഷങ്ങൾക്ക് മുമ്പുള്ള ഒരു കഥയാണ് ആചാരത്തിന്റെ അടിസ്ഥാനമായി ഗ്രാമവാസികൾ ചൂണ്ടിക്കാട്ടുന്നത്. പാണ്ഡുർണയിൽ നിന്നുള്ള ഒരു യുവാവ് സവാർഗാവിൽ നിന്നുള്ള ഒരു പെൺകുട്ടിയുമായി ഒളിച്ചോടാൻ ശ്രമിക്കുകയും ഇരുവരെയും ജാം നദിയിലെത്തിയപ്പോൾ, ഗ്രാമവാസികൾ കല്ലെറിയുകയും ചെയ്തു. അത് കണ്ട് പാണ്ഡുർണ ഗ്രാമവാസികളും തിരികെ ആക്രമിച്ചു. ഈ അക്രമത്തിൽ പ്രണയിനികൾ മരണപ്പെടുകയും ചെയ്തു. ഈ ദുരന്ത പ്രണയകഥയുടെ ബാക്കിപത്രമാണ് ഇപ്പോൾ തുടരുന്ന ഈ ആചാരം.നദിയുടെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന പലാഷ് മരംആചാരത്തിനു പിന്നിലെ മറ്റൊരു കഥ ഇപ്രകാരമാണ്. ജാം നദിയുടെ തീരത്തുള്ള ഒരു കോട്ടയിലായിരുന്നു പിന്ദാരി എന്ന ഗോത്ര സമൂഹം താമസിച്ചിരുന്നത്. ഇവരെ മഹാരാഷ്ട്രയിലെ ബോൺസ്ലെ രാജാവ് ആക്രമിക്കുകയും, ആയുധങ്ങള്‍ കുറവായിരുന്നതിനാല്‍ പിന്ദാരി സൈന്യം കല്ലെറിഞ്ഞ് ബോൺസ്ലെ സൈന്യത്തെ തോല്‍പ്പിക്കുകയും ചെയ്തു.1955 മുതല്‍ 2023 വരെയുള്ള കണക്കുകൾ പ്രകാരം 13 ആളുകളെങ്കിലും ഈ കല്ലേർ ആചാരത്തിനിടയിൽ മരണപ്പെട്ടിട്ടുണ്ട്. പലർക്കും കൈകാലുകളും കാഴ്ചശക്തിയും ഈ അനുഷ്ഠാനത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഭക്തിയും വിശ്വാസവും മൂത്ത് ആവേശത്തോടെ ആളുകൾ പങ്കെടുക്കുന്ന ഈ ആചാരം പലരുടെയും ജീവിത്തിൽ നഷ്ടത്തിന്റെ ഒരു ദിവസമാണ്.പ്രിയപ്പെട്ടവരെ ഈ ആചാരത്തിനിടയില്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ രക്തരൂക്ഷിതമായ ഈ കളി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. 1978 ലും 1987 ലും അക്രമം തടയുന്നതിനായി പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗ്രാമവാസികള്‍ പൊലീസിനെ തിരികെ ആക്രമിക്കുകയാണുണ്ടായത്. 2001-ൽ കല്ലിന് പകരം പ്ലാസ്റ്റിക് പന്തുകൾ ഉപയോഗിക്കാൻ അധികാരികള്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.മേളയുടെ ഭാഗമായി പറന്നുയരുന്ന കല്ലുകള്‍ കാരണം നഷ്ടം സം‍ഭവിക്കുന്നത് മനുഷ്യര്‍ക്ക് മാത്രമല്ല. ജാം നദിയുടെ തീരത്തുള്ള രാധ-കൃഷ്ണ ക്ഷേത്രം മേള നടക്കുന്ന ദിവസങ്ങളില്‍ കല്ലേറില്‍ തകരാതിരിക്കാൻ പൂര്‍ണമായും മൂടിയിടും. നദീ തീരത്തുള്ള വീടുകള്‍ക്കും ഈ ആചാരം മൂലം നാശനഷ്ടങ്ങള്‍ സംഭവിക്കാറുണ്ട്.രാധ-കൃഷ്ണ ക്ഷേത്രം മൂടിയിട്ടിരിക്കുന്നുThe post പരസ്പരം കല്ലെറിഞ്ഞ് ഭക്തി പ്രദർശനം; മധ്യപ്രദേശിലെ ‘ഗോത്മാർ’ മേളയിൽ ഇത്തവണ പരുക്കേറ്റവരുടെ എണ്ണം 934 appeared first on Kairali News | Kairali News Live.