രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകിയവരിൽ മുൻ കോൺഗ്രസ് എം പിയുടെ മകളുമെന്ന് റിപ്പോർട്ടുകൾ. വിവാഹ വാഗ്ദാനം നൽകുകയും പിന്നീട് ജാതീയത പറഞ്ഞ് പിന്മാറിയെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. പിന്നാക്ക സമുദായത്തിൽ നിന്നുള്ള പെൺകുട്ടിയായതിനാൽ വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുവെന്നും പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നു.കേരളത്തിലെ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് മുഴുവൻ ഈ സംഭവവികാസത്തെക്കുറിച്ച് അറിയാമായിരുന്നു എന്നടക്കമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. രാഹുലിന്റെ സഹപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്സഭാ എംപിയുമായ പെൺകുട്ടിയുടെ പിതാവ്, ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനുശേഷം നാല് തവണയെങ്കിലും അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം ഈ വിഷയത്തെ കുറിച്ചു പോസിറ്റീവായിരുന്നെങ്കിലും, പിന്നീട് യുവതിയുമായുള്ള എല്ലാ ബന്ധങ്ങളും രാഹുൽ വിച്ഛേദിച്ചു എന്നുമാണ് പുറത്ത് വരുന്ന മറ്റ് വിവരങ്ങൾ.ALSO READ: ‘കൊല്ലാൻ സെക്കൻഡുകൾ മതി’; ഗർഭച്ഛിദ്രത്തിന് വിമ്മതിച്ച പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്മുന്‍ എംപിയുടെ മകളുടേതടക്കം ഒമ്പത് പരാതികളാണ് എഐസിസിക്ക് മുമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിട്ടുള്ളത്.ഞെട്ടിക്കുന്ന ആരോപണങ്ങളും തെളിവുകളും അടക്കമുള്ള പരാതികളാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിക്ക് രാഹുലിനെതിരെ ലഭിച്ചത്. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവരുമെന്ന് പാർട്ടി നേതൃത്വം രാഹുലിനെ അറിയിക്കുകയും ചെയ്ത്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നാണം കെട്ട് അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് പുറത്ത് പോകേണ്ടി വരുന്നത്. ദിവസവും നിരവധി വെളിപ്പെടുത്തലുകളാണ് രാഹുലിനെതിരെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.The post ജാതിയുടെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി; എഐസിസിക്ക് പരാതി നൽകിയവരിൽ മുൻ കോൺഗ്രസ് എം പിയുടെ മകളും appeared first on Kairali News | Kairali News Live.