ചികിത്സാ സഹായ വിതരണവും കുടുംബ സംഗമവും

Wait 5 sec.

മനാമ: ബഹ്റൈനിലെ അടൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് അടൂര്‍ കാന്‍സര്‍, വൃക്ക രോഗികള്‍ക്കുള്ള ചികിത്സാ സഹായം നല്‍കി. പ്രസിഡന്റ് ബിനുരാജ് തരകന്റെ അധ്യക്ഷതയില്‍ അടൂര്‍ ആനന്ദപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിജുമോന്‍ പിവൈ ഏവരെയും സ്വാഗതം ചെയ്തു.മുഖ്യാഥിതി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചികിത്സാ സഹായ വിതരണം ഉദ്ഘാടനം ചെയ്തു. ഫാദര്‍ കുര്യന്‍ പാണുവേലില്‍, രമേശ്കുമാര്‍, എപി ജയന്‍, ജോണ്‍സന്‍ കല്ലുവിളയില്‍, എംടി മോനാച്ചന്‍, കെഎം ചെറിയാന്‍, സിയാദ് ഏഴീകുളം, എകെ തോമസ്, ടിപി കുര്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ രാജേന്ദ്രകുമാര്‍ നായര്‍, കെഎം ചെറിയാന്‍, ജോണ്‍സന്‍ കല്ലുവിളയില്‍, ബിനുരാജ് തരകന്‍ എന്നിവരെ ആദരിച്ചു.ജനറല്‍ കണ്‍വീനര്‍ രാജേന്ദ്രകുമാര്‍ നായര്‍, ജോയിന്റ് കണ്‍വീനര്‍ ജോണ്‍സന്‍ കല്ലുവിളയില്‍, ട്രഷറര്‍ സുഭാഷ് തോമസ്, വനിതാ വേദി അംഗം ഗ്ലാടിസ് ബിനുരാജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ ഓണ സദ്യയും നടത്തി. പ്രോഗ്രാം കേരള കോര്‍ഡിനേറ്റര്‍ ബിനു ചാക്കോ നന്ദി രേഖപ്പെടുത്തി. The post ചികിത്സാ സഹായ വിതരണവും കുടുംബ സംഗമവും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.