മഅ്ദിന്‍ ഹറമൈന്‍ എക്‌സ്‌പോക്ക് ആയിരങ്ങള്‍; അനുഭൂതി നിറച്ച് ‘ദ പിലിഗ്രമേജ്’

Wait 5 sec.

മലപ്പുറം: പ്രവാചന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തിന്റെ ഭാഗമായി മഅദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഹറമൈന്‍ എക്സ്പ്പോയില്‍ ശ്രദ്ധേയമായി ‘ദ പിലിഗ്രമേജ്’. പുരാതന ഹജ്ജിന്റെ തീര്‍ഥാടന സഞ്ചാരപഥങ്ങളുടെ പുനരാവിഷ്‌ക്കാരമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.1967 വരെ നിലനിന്നിരുന്ന ബാബു ബനു ശൈബ എന്ന ആദ്യകാല കഅബയുടെ കവാടത്തിലൂടെയാണ് സ്റ്റാളിലേക്കുള്ള പ്രവേശനം. പിന്നീട് പുരാതന കച്ചവട തെരുവിലൂടെ കഅബയും, സ്വഫാ മര്‍വ,മിന, അറഫ, മുസ്ദലിഫ,ജംറതുടങ്ങി ഹജ്ജിന്റെ വിവിധ ഘട്ടങ്ങളുടെ നിര്‍മ്മിതികളിലൂടെ കടന്ന് പോവുന്നു. അവസാനം മദീന സിയാറത്തോടുകൂടി പൂര്‍ത്തിയാവുന്ന ആ പുണ്ണ്യ തീര്‍ഥാടനം നവ്യാനുഭൂതിയാണ് സന്ദര്‍ശകരില്‍ സമ്മാനിച്ചത്. പൂര്‍ണമായും വിദ്യാര്‍ഥികളുടെ കരവിരുതില്‍ വിരിഞ്ഞ സ്റ്റാള്‍ ഓരോ ഘട്ടങ്ങളുടെയും ആഴത്തിലുള്ള ചരിത്രവും പഠനങ്ങളും വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് അറിവനുഭവങ്ങളുടെ ഹൃദ്യമായ കാഴ്ചയാണ് ‘ദ പിലിഗ്രമേജ് സമ്മാനിച്ചത്’.ആദ്യകാലത്തെ ഹജ്ജ് യാത്ര വിശദീകരിക്കുന്ന സ്റ്റാളാണ് ഹറമൈന്‍ എക്സ്പോയിലെ മറ്റൊരു ശ്രദ്ധാ കേന്ദ്രം. ആദം നബി മുതല്‍ ആദിമ മനുഷ്യര്‍ കാല്‍നടയായിട്ടായിരുന്നു മക്കയിലേക്ക് ഹജ്ജിന് പോയിരുന്നത്. ഇന്നത്തെ ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സഊദി അറേബ്യയിലെ മക്കയില്‍ എത്തുന്നതായിരുന്നു പാത. പിന്നീട് അറബികളുമായുള്ള കച്ചവട ബന്ധങ്ങള്‍ക്ക് പിന്നാലെ കേരളത്തില്‍ നിന്നും മറ്റും ആളുകള്‍ കപ്പല്‍ മാര്‍ഗം മക്കയിലെത്താന്‍ തുടങ്ങി.രണ്ട് മാസത്തിനകം രാജ്യറാണിക്ക് രണ്ട് അധിക കോച്ചുകള്‍-റയില്‍വേയുടെ ഉറപ്പ്‌1927 ലാണ് ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ബോംബെ കേന്ദ്രമാക്കി കപ്പലില്‍ ഹജ്ജ് യാത്ര ഔദ്യോഗികമായി ആരംഭിക്കുന്നത്. ബോംബെയില്‍ നിന്നാരംഭിച്ച് യമനിലെ അദ്നിലോ അല്ലെങ്കില്‍ ജിദ്ദയിലോ ഇറങ്ങി മക്കയിലേക്ക് നടക്കലായിരുന്നു പതിവ്. പിന്നീട് പല കാരണങ്ങളാല്‍ 1995 ല്‍ കപ്പല്‍ മാര്‍ഗ്ഗമുള്ള യാത്ര പൂര്‍ണ്ണമായും നിര്‍ത്തലാക്കി. ശേഷം വിമാനം വഴിയുള്ള യാത്രകള്‍ സാര്‍വത്രികമാവുകയും ഹജ്ജ് യാത്രകള്‍ പൂര്‍ണ്ണമായും വിമാനം വഴി മാത്രമാക്കുകയും ചെയ്തു. ഇതിന്റെ വിശദമായ പാതകള്‍ ഉള്‍പ്പെടുത്തി ത്രീഡി മോഡലിന്റെ സഹായത്തോടെ ദൃശ്യവിസ്മയമൊരുക്കിയിരിക്കുകയാണ് ഹറമൈന്‍ എക്സ്പോ. നാടിന്റെ നാനാ തുറകളില്‍ നിന്നും ആയിരങ്ങളാണ് കുടുംബസമേതം എക്സ്പോ കാണാനെത്തുന്നത്. പ്രദര്‍ശനം നാളെ വൈകുന്നേരം 6 ന് സമാപിക്കും.