മലപ്പുറത്ത് ഓണം ഖാദി വിപണന മേള തുടങ്ങി

Wait 5 sec.

മലപ്പുറം: ജില്ലാ ഗാന്ധി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിലുള്ള ഖാദി ഓണം വിപണ മേളയുടെ ഉദ്ഘാടനം പ്രസ്സ് ക്ലബ് പരിസരത്ത് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. ഖാദി മേളയില്‍ 30 ശതമാനം റിബേറ്റില്‍ കോട്ടണ്‍, സില്‍ക്ക്, റെഡിമെയ്ഡ്, ഖാദി വസ്ത്രങ്ങള്‍ വാങ്ങാം. ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാനപദ്ധതിയില്‍ ഓരോ 1000 രൂപ പര്‍ച്ചേസിനും സമ്മാനക്കൂപ്പണ്‍ ലഭിക്കും. മെഗാ സമ്മാനമായി ഇലക്ട്രിക് കാര്‍, ഇലക്ട്രിക് സ്‌കൂട്ടര്‍, 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയും ആഴ്ചതോറും 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും.സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഒരു ലക്ഷം രൂപ വരെ ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങാം. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗവും മുന്‍ എംപിയുമായ എസ്. ശിവരാമന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ റാം മോഹന്‍ ആദ്യ വില്പനയും സമ്മാന കൂപ്പണും ഏറ്റുവാങ്ങി. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം.കെ. ശിവശങ്കരന്‍, എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് വിഷ്ണുദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അമീര്‍ കോടൂര്‍, ജോയിന്‍ കൗണ്‍സില്‍ പ്രതിനിധി ജിസ്‌മോന്‍, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി ബാബുരാജ്, ഖാദി-ഗ്രാമ വ്യവസായ പ്രോജകട് ഓഫീസര്‍ എസ്. ഹേമകുമാര്‍, ഖാദിഗ്രാമ വ്യവസായ കണ്‍വീനര്‍ രമേശ് മേനോന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തി ഹജ് സംവിധാനങ്ങളെ തകര്‍ക്കരുത്-വി. അബ്ദുറഹ്‌മാന്‍