ഓണം സീസൺ ഇങ്ങെത്തി. ഓണം എന്ന്പറയുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് സദ്യ തന്നെയായിരിക്കും. സദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് പപ്പടം. നല്ല പരിപ്പ് കറിയില്‍ പപ്പടം പൊടിച്ച് കഴിക്കുന്നത് ആഹാ ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. നമ്മളുടെ കൂട്ടത്തിലുമുണ്ടാകും പപ്പട പ്രേമികൾ. ഒന്നും രണ്ടും മൂന്നും പപ്പടം ഒരുമിച്ച് കഴിക്കുന്നവർ. എന്നാൽ ഇങ്ങനെ രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ചില ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ പിടികൂടാൻ സാധ്യതയുണ്ട്.ALSO READ: വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് നല്ലതാണോ? പാർശ്വഫലങ്ങൾ ഉണ്ടോ?ഇന്ന് മായം ചേർക്കാത്ത പപ്പടങ്ങൾ ലഭിക്കുന്നത് കുറവാണ്. വിവിധ തരം മായം ഇവയിൽ ഒളിഞ്ഞിരുപ്പുണ്ട്. ഒരു പപ്പടത്തില്‍ ഏതാണ്ട് 35 മുതല്‍ 40 വരെ കാലറിയും 3.3 ഗ്രാം പ്രോട്ടീനും 0.42 ഗ്രാം കൊഴുപ്പുമാണുണ്ടാവുക. ഇതിന് പുറമെ 228 മി.ഗ്രാം സോഡിയവും പപ്പടത്തിൽ ഉണ്ട്.കൂടാതെ ഫാക്ടറിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പപ്പടങ്ങളില്‍ സോഡിയത്തിന്റെ അളവ് കൂടുതലാണെന്നാണ് കണ്ടെത്തൽ. സോഡിയം അടിസ്ഥാനമാക്കിയുള്ള പ്രിസര്‍വേറ്റീവുകളായ സോഡിയം കാര്‍ബണേറ്റ്, സോഡിയം ബൈകാര്‍ബണേറ്റ് എന്നിവയാണ് പപ്പടത്തില്‍ ഉണ്ട്. ഇതിന്റെ അമിതമായ ഉപയോഗം ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും വൃക്കരോഗങ്ങള്‍ക്കും ഹൃദയസംബന്ധിതമായ രോഗങ്ങള്‍ക്കും കാരണമായേക്കാം. ഇവ രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളും ഹൃദയ സംബന്ധിതമായ അസുഖങ്ങളും ഉള്ള വ്യക്തികള്‍ക്ക്, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.അസ്പരാഗിന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടാക്കുമ്പോള്‍ രൂപപ്പെടുന്ന അക്രിലാമൈഡിന്റെ സാന്നിധ്യമാണ് പപ്പടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു അപകടം. ഇത് കാന്‍സര്‍ ഹൃദയസംബന്ധിതമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കാനിടയുണ്ട്.ALSO READ: ദിവസവും ഉണക്കമുന്തിരി കുതിര്‍ത്ത വെളളം കുടിക്കൂ; ഗുണങ്ങള്‍ അറിഞ്ഞാൽ നിങ്ങൾ ഞെട്ടുംപ്രിസര്‍വേറ്റീവുകളും കൃത്രിമ രുചി തരുന്ന പദാര്‍ത്ഥങ്ങളും പപ്പടത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഉള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പപ്പടം അമിതമായി കഴിക്കുന്നത് കുറയ്ക്കണം. ആഴ്ചയിൽ ഒരിക്കല്‍ പപ്പടം കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകില്ല. എന്നാൽ തുടർച്ചയായി സദ്യക്കൊപ്പമോ അല്ലാതെയോ പപ്പടം കഴിക്കുന്നത് ശരീരത്തെ ബാധിച്ചേക്കാം. കൈകൊണ്ട് പപ്പടം നിര്‍മ്മിച്ച് വില്‍ക്കുന്ന വീടുകളില്‍ നിന്നോ ചെറുകിട സ്ഥാപനങ്ങിൽ നിന്നോ വാങ്ങാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ ശ്രദ്ധയോടെ മിതമായി പപ്പടം കഴിക്കുന്നത് നിങ്ങളുടെ മനസിനും ശരീരത്തിനും നല്ലതാണ്.The post രണ്ടും മൂന്നും പപ്പടമൊക്കെ ഒരുമിച്ച് കഴിക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ വരും; അറിഞ്ഞിരുന്നോളൂ… appeared first on Kairali News | Kairali News Live.