മുംബൈയിലെ ട്രെയിനിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയത് അഞ്ചുവയസുകാരന്റെ മൃതദേഹം; കൊന്നു തള്ളിയത് ബന്ധു തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ

Wait 5 sec.

മുംബൈയില്‍ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലെ ശുചിമുറിയില്‍ നിന്ന് അഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുർളയിലെ ലോക്മാന്യ തിലക് ടെർമിനസിൽ ശനിയാഴ്ച പുലർച്ചെ കുശിനഗർ എക്സ്പ്രസിന്റെ (22537) എസി കോച്ച് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ കുട്ടിയുടെ മൃതദേഹം കണ്ടത്. ഗുജറാത്തിലെ വഡോദരയിൽനിന്ന് ബന്ധു തട്ടിക്കൊണ്ടുപോയ കുട്ടിയുടെ മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ശുചീകരണ തൊഴിലാളിയാണ് ആദ്യം മൃതദേഹം കണ്ടത്. ജീവനക്കാരിൽ ഒരാൾ സ്റ്റേഷൻ മാനേജ്മെന്റിനെ വിവരമറിയിച്ചു. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും പോലീസും അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ സൂറത്തിലുള്ള തന്റെ 25 വയസ്സുള്ള ബന്ധുവായ വികാസ് ഷായ്‌ക്കെതിരെ കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഷാ തന്റെ മകനെ തട്ടിക്കൊണ്ടുപോയതായി അവർ പരാതിയിൽ പറഞ്ഞിരുന്നു.ALSO READ: ഗ്രേറ്റർ നോയിഡയിൽ സ്ത്രീധന പീഡനം; ഇരുപത്തിയാറുകാരിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ചുട്ടുകൊന്നുബന്ധുവിന്റെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മുംബൈയിലുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഗുജറാത്തില്‍നിന്നുള്ള പോലീസ് സംഘം മുംബൈയിലെത്തിയപ്പോഴാണ് അഞ്ചുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയ വിവരം അറിയുന്നത്. കാണാതായ കുട്ടിയുടെ മൃതദേഹമാണിതെന്ന് സൂറത്തിലുള്ള കുട്ടിയുടെ വീട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. വികാഷ് ഷായെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.ഉത്തർപ്രദേശിലെ ലോകമാന്യ തിലക് ടെർമിനസിനും ഗോരഖ്പൂരിനും ഇടയിലാണ് കുശിനഗർ എക്സ്പ്രസ് ഓടുന്നത്. കുട്ടി എങ്ങനെ മരിച്ചുവെന്നും മൃതദേഹം ടോയ്‌ലറ്റിലെ ചവറ്റുകുട്ടയിൽ എങ്ങനെ എത്തി എന്നും കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് റെയിൽവേയും ഗവൺമെന്റ് റെയിൽവേ പോലീസും (ജിആർപി) പറഞ്ഞു.The post മുംബൈയിലെ ട്രെയിനിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയത് അഞ്ചുവയസുകാരന്റെ മൃതദേഹം; കൊന്നു തള്ളിയത് ബന്ധു തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ appeared first on Kairali News | Kairali News Live.