മലയാളികളുടെ അടുക്കളയിൽ ഇടയ്ക്കിടെ ഇടം പിടിക്കുന്ന ആളാണ് തീയൽ. എന്തുകൊണ്ടും തീയൽ ഉണ്ടാക്കാനുള്ള അമ്മമാരുടെ കഴിവ് എടുത്ത് പറയേണ്ടതാണ്. പക്ഷേ നോൺ വെജ് കഴിക്കുന്നവർക്കും തീയൽ കഴിക്കാൻ തോന്നിയാലോ ? എന്നാൽ മുട്ട കൊണ്ടാവാം ഇന്നത്തെ തീയൽ..അവശ്യ ചേരുവകൾമുട്ട പുഴുങ്ങിയത് -4 എണ്ണംഉരുളക്കിഴങ്ങ് -3എണ്ണംസവാള -3 എണ്ണംതക്കാളി -2 എണ്ണംപച്ചമുളക് -4 എണ്ണംതേങ്ങാ ചിരകിയത് -1 1/2 കപ്പ്മുളക് പൊടി -3 സ്പൂൺമല്ലിപ്പൊടി -2 സ്പൂൺമഞ്ഞൾ പൊടി -1 സ്പൂൺപെരുംജീരകം -1 ടീസ്പൂൺകുരുമുളക് -1/2 ടീസ്പൂൺഎണ്ണ -ആവശ്യത്തിന്കടുക് -1/4 സ്പൂൺകറിവേപ്പില – ഒരു തണ്ട്ALSO READ: സാധാ പുട്ട് മടുത്തോ ? സേമിയ പുട്ടുണ്ടാക്കിയാലോ ?തയാറാക്കുന്ന വിധംതേങ്ങ ചിരകിയത് ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഇട്ട് ചുവന്നു വരുന്നത് വരെ വറുക്കുക. ഇനി തീ അൽപ്പം കുറച്ച് വച്ചതിനു ശേഷം അതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും, മഞ്ഞൾപൊടിയും പെരും ജീരകവും കുരുമുളകും ചേർക്കുക. ഇനി മസാലയുടെ പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇനി ഈ കൂട്ട് തണുത്ത ശേഷം അരച്ചെടുക്കാം. ഇനി ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി കടുക് പൊട്ടിക്കാം. ഇതിലേക്ക് ഉരുളക്കിഴങ്ങും ഉള്ളിയും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞ തക്കാളിയും ചേർക്കാം. ഉപ്പു ചേർക്കാനും മറക്കേണ്ട. ഇനി മൂടി വച്ച് വേവിക്കാം. വെന്തുവരുമ്പോൾ ഇതിലേക്ക് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന അരപ്പും മുട്ട പുഴുങ്ങി ചെറിയ കഷ്ണങ്ങളായി മുറിച്ചതും ചേർത്തിളക്കാം. 10 മിനിറ്റ് അടച്ചു വേവിച്ചു ശേഷം ഗ്രേവി ഒന്ന് കുറുകുമ്പോൾ ഇതിലേക്ക് കറിവേപ്പില ചേർത്ത് വാങ്ങാം.The post നോൺ വെജ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; മുട്ട തീയൽ ഉണ്ടാക്കിയാലോ ? appeared first on Kairali News | Kairali News Live.