തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഗര്‍ഭഛിദ്രത്തിനായി യുവതിയെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ലൈംഗിക ചൂഷണം, കൊലപാതക ഭീഷണി അടക്കം നിരവധി കുറ്റകൃത്യങ്ങളാണ് എം എല്‍ എയുടെ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നടപടി. രാഹുലിനെതിരെ കൊച്ചിയില്‍ ലഭിച്ച പരാതി സംബന്ധിച്ചും റിപ്പോര്‍ട്ട് തേടിയെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. തെളിവുകള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാവുമെന്നു കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി.