രാഹുൽ മാങ്കൂട്ടത്തിനെതിരേ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയിൽ വിമർശനം. ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കണമെന്ന് എ പി അനിൽകുമാറിനെ പിന്തുണക്കുന്നവർ. ജില്ലാ സംസ്ഥാന ഭാരവാഹികളാണ് വിമർശനമുയർത്തിയത്. സംസ്ഥാന പ്രസിഡന്റ് ചെയ്ത തെമ്മാടിത്തരങ്ങൾക്ക് കുട പിടിക്കുന്നതല്ല സംഘടനാ പ്രവർത്തനമെന്ന് ഭാരവാഹികൾ പറഞ്ഞു. രാഹുലിനെ ന്യായീകരിക്കുന്നവർക്കൊപ്പം ആത്മാഭിമാനമുള്ള വനിതാ ഭാരവാഹികൾക്ക് പ്രവർത്തിക്കാനാകില്ലെന്നും ഗ്രൂപ്പിൽ വിമർശനം.അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. രാഹുല്‍ രാജിവെക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി വി കെ ശ്രീകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് വി.കെ ശ്രീകൃഷ്ണന്‍ പോസ്റ്റില്‍ വ്യക്തമാക്കിയത്. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ഷൊര്‍ണൂര്‍ ഐഎന്‍ടിയുസി മണ്ഡലം സെക്രട്ടറി വിനോദ് കല്ലായിയും പറഞ്ഞു.ALSO READ: കടുത്ത പ്രതിഷേധങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തേക്ക് ?രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. തനിക്കറിയാവുന്ന രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍ക്കാണ് രാഹുല്‍ ശബ്ദസന്ദേശം അയച്ചതെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയെന്നും ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. രാഹുലിനെ സംരക്ഷിക്കുന്ന വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ അന്വേഷണം വേണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.The post ‘സംസ്ഥാന പ്രസിഡന്റ് ചെയ്ത തെമ്മാടിത്തരങ്ങൾക്ക് കുട പിടിക്കുന്നതല്ല സംഘടനാ പ്രവർത്തനം’; രാഹുലിനെതിരെ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയിൽ വിമർശനം appeared first on Kairali News | Kairali News Live.