കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതിക്ക് 15 വർഷം തടവും പിഴയും വിധിച്ചു. കടയ്ക്കൽ ചെറുകുളത്ത് സലിജ മൻസ്സിലിൽ സെയ്ഫുദ്ദീന് (49 ) ആണ് ശിക്ഷ വിധിച്ചത്. കൊട്ടാരക്കര അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജ് എ. ഷാനവാസ് ആണ് 15 വർഷം തടവും പിഴയും ശിക്ഷ വിധിച്ചത്.2018 ഫെബ്രുവരി 25 തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കാരണം. കോട്ടക്കൽ പത്തായക്കുഴി എന്ന സ്ഥലത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി ആക്രമണം നടത്തിയത്. ALSO READ: കോതമംഗലം ഊന്നുകല്‍ കൊലപാതകം; മൃതദേഹം കുറുപ്പംപടി സ്വദേശി ശാന്തയുടേതാണെന്ന് സ്ഥിരീകരണംകടയ്ക്കൽ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ അന്നത്തെ കടയ്ക്കൽ സി.ഐ. കെ. സാനി ആയിരുന്നു. ഇപ്പോൾ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആണ്. 20 സാക്ഷികളെ വിസ്തരിക്കുകയും 29 ഡോക്യുമെൻസും 5 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ അഡ്വക്കേറ്റ് കെ. ഷാജി ഹാജരായിThe post കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതിക്ക് 15 വർഷം തടവും പിഴയും വിധിച്ചു appeared first on Kairali News | Kairali News Live.