ഇടുക്കി മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയാണ് മരിച്ചത്. തലക്കേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജപാണ്ടി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ഭിത്തിയില്‍ ഉള്‍പ്പെടെ രക്തക്കറയുണ്ട്. കൊലപാതകമാണെന്ന് സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി.Also read – കേരള ഏവിയേഷന്‍ സമ്മിറ്റ് 2025 കൊച്ചിയില്‍ ആരംഭിച്ചു; ‘വ്യോമയാന മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ ഉച്ചകോടി മുതല്‍ക്കൂട്ടാകും’: മുഖ്യമന്ത്രിവിരലടയാള വിദഗ്ധരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ട വിവരം ലഭിച്ചതിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.അതേസമയം ഊന്നുകല്ലില്‍ ആളില്ലാത്ത വീട്ടിലെ മാന്‍ഹോളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുറുപ്പംപടി സ്വദേശി ശാന്തയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ടിലാണ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.The post മൂന്നാറില് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില് കണ്ടെത്തി appeared first on Kairali News | Kairali News Live.