നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന് തുടക്കമായി; ഉജ്വല സ്വീകരണമൊരുക്കി നിലമ്പൂരുകാര്‍

Wait 5 sec.

നിലമ്പൂര്‍: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ പുതുതായി ആരംഭിച്ച മെമു സര്‍വീസ് തുടങ്ങി. ഇന്ന് വൈകിട്ട് 9.35ന് ഷൊര്‍ണൂരില്‍ കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.നിലമ്പൂരിലേക്കെത്തിയ മെമുവിന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആവേശ വരവേല്‍പ്പ് നല്‍കി. ലോക്കോ പൈലറ്റിനും യാത്രക്കാര്‍ക്കും മധുരം നല്‍കിയും വാദ്യമേളങ്ങളോടെയുമായിരുന്നു വരവേറ്റത്. യു.ഡി.എഫ്, റെയില്‍വെ ആക്ഷന്‍ കമ്മിറ്റി, വ്യാപാരി സമൂഹം എന്നിവരും സ്വീകരണത്തിനുണ്ടായിരുന്നു.നിശ്ചയിച്ച സമയക്രമമായ 10.5നും രണ്ട് മിനിട്ട് മുമ്പെയാണ് മെമു എത്തിയത്.പ്രിയങ്കഗാന്ധി എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി, ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലിനെതുടര്‍ന്നാണ് എറണാകുളം- ഷൊര്‍ണൂര്‍ മെമു നിലമ്പൂരിലേക്ക് നീട്ടാന്‍ തീരുമാനിച്ചത്. പുലര്‍ച്ചെ 3.45ന് പുറപ്പെട്ട് 4.55ന് ഷൊര്‍ണൂരിലെത്തുന്ന രീതിയിലാണ് സമയക്രമം.ആര്യാടന്‍ വാക്ക് പാലിച്ചു; നിലമ്പൂര്‍ ബൈപ്പാസ് നിര്‍മാണത്തിന് സാങ്കേതികാനുമതിവി.എ കരീം, പാലോളി മെഹബൂബ്, എ.ഗോപിനാഥ്, നാണിക്കൂട്ടി കൂമഞ്ചേരി, ജോഷ്വ കോശി, യു.നരേന്ദ്രന്‍, വിനോദ് പി മേനോന്‍, ഷേര്‍ളി മോള്‍ തുടങ്ങിയവര്‍ സ്വീകരണത്തിനുണ്ടായിരുന്നു.