ഉറങ്ങുമ്പോൾ തലയണ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ പണി കിട്ടും. ഉറങ്ങി എഴുന്നേൽക്കുമ്പോൾ കഴുത്തിനും പുറത്തിനും എല്ലാം വേദന ഉണ്ടാകാറുണ്ടെങ്കിൽ ചിലപ്പോൾ വില്ലൻ തലയണയാകാം. തലയണ വെറുമൊരു ഉപകരണമായി കാണരുത്. ശരിയായ രീതിയിലും കംഫര്‍ട്ടബിളായ തലയണയും ഉപയോഗിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.വളരെ മൃദുവായതോ അല്ലെങ്കില്‍ വളരെ ഉറച്ചതോ ആയ തലയിണകള്‍ കഴുത്തിന്റെയും നട്ടെല്ലിന്റെയും ആരോഗ്യത്തെ ബാധിക്കും. ALSO READ: ജങ്ക് ഫുഡും മധുരവും ഒഴിവാക്കി; കംപ്ലീറ്റ് ഡയറ്റ് എടുത്തു; എന്നിട്ടും ഭാരം കൂടുന്നുവോ; ഇതാണ് കാരണംമൃദുവായവ തല അസ്വസ്ഥമായി ചരിഞ്ഞിരിക്കാന്‍ കാരണമാകുന്നു. ഇത് കഴുത്തിന് നല്ല വേദന ഉണ്ടാക്കും. ഇനി നല്ല ഉറച്ച തലയണകള്‍ കഴുത്തിനെ വളരെയധികം പൊങ്ങിയിരിക്കാനിടയാക്കും. ഇത് കഴുത്തിന് നല്ല രീതിയിൽ സമ്മർദ്ദമുണ്ടാക്കുകയും വേദനയ്ക്കും കാരണമാകും. കൂടാതെ കമിഴ്ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ കഴുത്ത് ഹൈപ്പര്‍ എക്സ്റ്റെന്‍ഡഡ് പൊസിഷനിലേക്ക് മാറാന്‍ സാധ്യതയുണ്ട്.തലയണ ശരിയായില്ലെങ്കിൽ ഉറക്കക്കുറവ് പോലുള്ളവയും നമുക്ക് ഉണ്ടാകാം. ഇത് ഗുരുതര ആരോഗ്യപ്രശ്നത്തിലേക്ക് നയിക്കും. മാനസിക, ശാരീരിക, ഉപാപചയ ആരോഗ്യത്തെ ആഴത്തില്‍ ബാധിക്കുന്നു. അസ്വസ്ഥത ഉണ്ടാക്കുന്ന തലയണമൂലം പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു.ALSO READ: നിങ്ങള്‍ക്ക് യുവത്വം നിലനിര്‍ത്തേണ്ടേ? ഈ ആന്റി- ഏജിംഗ് പാനീയങ്ങള്‍ ശീലിക്കൂ…ശരിയായ തലയിണ ആഡംബരം മാത്രമല്ല, അത് നിങ്ങളുടെ നട്ടെല്ലിനെ സംരക്ഷിക്കുന്നതിനും, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, ആരോഗ്യപരമായ സങ്കീര്‍ണതകള്‍ തടയുന്നതിനും വേണ്ടിയുള്ളതുകൂടിയാണ്.The post തലയണ ആള് ചില്ലറക്കാരനല്ല കേട്ടോ; ചിലപ്പോള് ഈ വേദനയ്ക്ക് കാരണം നിങ്ങളുടെ തലയണ ആയിരിക്കാം appeared first on Kairali News | Kairali News Live.