കടുത്ത പ്രതിഷേധങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തേക്ക് ?

Wait 5 sec.

രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുമെന്ന് സൂചന. കഴിഞ്ഞ മൂന്ന് ദിവസമായി മറ്റു പരിപാടികൾ ഒഴിവാക്കി വീട്ടിലായിരുന്നു രാഹുൽ. ഇന്നത്തെ രാഹുലിന്റെ വാർത്താ സമ്മേളനം വി ഡി സതീശൻ നേരിട്ട് ഇടപെട്ട് റദ്ദാക്കിയിരുന്നു. രാഹുൽ വാ തുറക്കരുത് എന്ന് കർശന നിർദ്ദേശം കോൺഗ്രസ് സംസ്ഥാന നേതൃത്വം നൽകിയതോടെ ആണ് വാർത്താ സമ്മേളനം അവസാന നിമിഷം റദ്ദാക്കിയത്. ലൈംഗിക പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാർ രാജിവെക്കണമെന്ന് രാഹുൽ ആവശ്യപ്പെടുമോ എന്ന സംസ്ഥാന നേതൃത്വത്തിന് ആശങ്ക. ഇരയായ യുവതികൾക്കെതിരെ അധിക്ഷേപരമായ പരാമർശം നടത്തുമോയെന്നും ആശങ്കയും രാഹുലിനെ പിന്തിരിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചു.മാധ്യമങ്ങളെ വിളിച്ചു ശേഷമാണ് വാർത്താ സമ്മേളനം റദ്ദ് ചെയ്തത്. രാജിവെക്കാനല്ല വിശദീകരണം നൽകാൻ എന്നായിരുന്നു രാഹുൽ നൽകിയ സൂചന. രാഹുലിന്റെ നീക്കത്തിൽ സംസ്ഥാന നേതൃത്വത്തിന് അപകടം മണത്തോടെയാണ് വാർത്താസമ്മേളനത്തിന് കട്ട് പറഞ്ഞത്. ഇരിയായ യുവതികൾക്കെതിരെ രാഹുൽ അധിക്ഷേപ പരാമർശം നടത്തുമോ എന്ന ആശങ്ക കോൺഗ്രസ് നേതൃത്വതിന് ഉണ്ട്. ഇത് പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കും എന്നും നേതൃത്വം കണക്കുകൂട്ടുന്നു.ALSO READ: രാഹുലിനെതിരെ വിമര്‍ശനം; ‘ഭാരവാഹികളില്‍ മിക്ക വനിതകള്‍ക്കും മോശം അനുഭവമുണ്ടായി: പിന്താങ്ങുന്ന നേതാക്കന്മാരെ ആലോചിച്ച് ലജ്ജ തോന്നുന്നു’: എറണാകുളം ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്ത്ലൈംഗിക പീഡന പരാതിയിൽ പ്രതിയെക്കപ്പെട്ട എംഎൽഎമാരായ M വിൻസൻറും എൽദോസും രാജിവെയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടേക്കും. ഇതും കോൺഗ്രസിന് വെല്ലുവിളി സൃഷ്ടിക്കും. ഇതിനുപുറമേ കോൺഗ്രസിലെ ഉന്നത നേതാക്കൾക്കെതിരെയും സമാനമായ ലൈംഗിക ആരോപണങ്ങൾ രാഹുൽ വെളിപ്പെടുത്തൽ നടത്തുമോ എന്ന ആശങ്കയുമുണ്ട. വധ ഭീഷണിയും നിർബന്ധിത ഗർഭച്ഛിദ്രംവും അടങ്ങുന്ന ശബ്ദ സന്ദേശം പുറത്തുവന്നത് രാഹുലിനെയും പ്രതിസന്ധിയിലാക്കി. വാർത്താസമ്മേളനം വിളിച്ചതിനുശേഷം ആണ് ശബ്ദ സന്ദേശം പുറത്തുവന്നത്. വാർത്താ സമ്മേളനത്തിനിൽ നിന്ന് പിൻവാങ്ങൽ ശബ്ദ സന്ദേശവും കാരണമായേക്കാം. കുറ്റകൃത്യം തനിക്കെതിരെ ആരോപിക്കപ്പെട്ടാൽ മറുപടി നൽകാമെന്നായിരുന്നു രാഹുൽ മുൻപ് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഗുരുതരമായ ക്രിമിനൽ കുറ്റം രാഹുൽ ചെയ്തുവെന്ന ആരോപണങ്ങൾ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നിട്ടും രാഹുലിന്റെ മൗനം തുടരുകയാണ്. പാലക്കാടിന്റെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽനിന്ന് പുറത്ത് ഇറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ ആണ് ഇദ്ദേഹം തലസ്ഥാനത്തേക്ക് തിരിക്കുമെന്ന സൂചന പുറത്തുവരുന്നത്.The post കടുത്ത പ്രതിഷേധങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തേക്ക് ? appeared first on Kairali News | Kairali News Live.