കനത്ത മഴയിൽ വീടിൻ്റെ സംരക്ഷണഭിത്തി തകർന്ന കുടുംബത്തിന് കൈത്താങ്ങുമായി സിപിഐഎം. നിർധന കുടുംബത്തിന് സംരക്ഷണഭിത്തി നിർമ്മിക്കാനുള്ള ചെലവ് മണ്ണാർക്കാട്ടെ സിപിഐഎം ഏറ്റെടുത്തു. വീടിൻ്റെ ഭിത്തി തകർന്നുവെന്ന് നഗരസഭയെ അറിയിച്ചിട്ട് തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി.മണ്ണാർക്കാട് നഗരസഭയിലെ 28 വാർഡ് കാഞ്ഞിരത്തെ തിരുത്തിയോട്ടിൽ നഗറിൽ താമസിക്കുന്ന വെള്ളേക്കിയെയും കുടുംബത്തെയുമാണ് സിപിഐഎം ചേർത്ത് പിടിച്ചത്. കനത്ത മഴയിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു ദുരിതത്തിലായിട്ടും യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭ സഹായിച്ചില്ല. വിവരമറിഞ്ഞ് എത്തിയ സിപിഐഎം പ്രവർത്തകർ സംരക്ഷണഭിത്തി പുനർനിർമ്മിക്കാനുള്ള ചെലവ് ഏറ്റെടുത്തു.ALSO READ; മണ്ണിടിഞ്ഞ് വീണ കല്ലും മണ്ണും പൂര്‍ണമായും നീക്കി; താമരശ്ശേരി ചുരത്തിലൂടെ ഒറ്റ ലെയിനായി ചെറുവാഹനങ്ങള്‍ കടത്തിവിടുംവെള്ളേക്കിയും മാനസിക വെല്ലുവിളി നേരിടുന്ന മകളും പേരമക്കളും ഉൾപ്പെടെ 11 പേരാണ് ഈ ചെറിയ വീട്ടിൽ താമസിക്കുന്നത്. സിപിഐഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി, ലോക്കൽ സെക്രട്ടറി കെ മൻസൂർ, വാർഡ് കൗൺസിലർ സൗദാമിനി, ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി സ്ഥലം സന്ദർശിച്ചു.The post കനത്ത മഴയിൽ വീടിൻ്റെ സംരക്ഷണഭിത്തി തകർന്നു; മണ്ണാർക്കാട് നിർധന കുടുംബത്തിന് കൈത്താങ്ങായി സിപിഐഎം appeared first on Kairali News | Kairali News Live.