മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 17 ആയി

Wait 5 sec.

മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. പാൽഘർ ജില്ലയിലെ വിഹാറിൽ ആണ് ബുധനാഴ്ച അപകടമുണ്ടായത്. നാലുനിലകളുള്ള രാമഭായ്‌ അപ്പാർട്‌മെന്റിന്റെ ഒരു ഭാഗം സമീപത്തെ വീടുകൾക്ക് മുകളിൽ തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ കരാറുകാരനെ അറസ്റ്റു ചെയ്‌തു. മരിച്ചവരുടെ കുടുംബത്തിന്‌ സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായുണ്ട്. സംഭവ സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.ALSO READ: സ്വകാര്യമേഖലയിലെ ജോലി സമയം 10 മണിക്കൂര്‍ ​​ആയി വർധിപ്പിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർഅപകടത്തെ തുടർന്ന് വിവിഎംസി പരാതി നൽകിയതിനെത്തുടർന്ന് കെട്ടിടത്തിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്പാർട്ട്മെന്റിൽ 50 ഫ്ലാറ്റുകളുണ്ടെന്നും തകർന്ന ഭാഗത്ത് 12 അപ്പാർട്ടുമെന്റുകളുണ്ടെന്നും പാൽഘറിലെ ജില്ലാ ദുരന്ത നിവാരണ ഓഫീസർ വിവേകാനന്ദ് കദം പറഞ്ഞു.ALSO READ: ഹിമാചലിൽ രവി നദി കരകവിഞ്ഞ് വൻ നാശനഷ്ടം; മണ്ണിടിച്ചിലിൽ നഷ്ടമായത് നാല് ജീവനുകൾThe post മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 17 ആയി appeared first on Kairali News | Kairali News Live.