വയനാട് തുരങ്കപാത; പതിറ്റാണ്ടായുള്ള സ്വപ്‍ന സാക്ഷാത്കാരത്തിന് ഞായറാഴ്ച തുടക്കമാകും

Wait 5 sec.

വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം ആഘോഷമാക്കാനൊരുങ്ങി മലയോര ജനത. ചുരം കയറാതെ വയനാട് യാത്രയെന്ന പതിറ്റാണ്ടായുള്ള സ്വപ്‍ന സാക്ഷാത്കാരത്തിനാണ് ഞായറാഴ്ച തുടക്കമാകുന്നത്. ആനക്കാംപൊയിൽ നടക്കുന്ന നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.Also read: ‘ജനപ്രിയ’ സംവിധാനമായി ഫാസ്റ്റ്ട്രാക്ക് ഇമ്മി​ഗ്രേഷൻ കിയോസ്കുകൾ; ഇതുവരെ രജിസ്റ്റർ ചെയ്തത് 1500 ൽ അധികം യാത്രക്കാർ മലബാറിന്റെ സമഗ്ര വികസനത്തിനായുള്ള എൽ ഡി എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിൻ്റെ ഭാഗമായാണ് ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമ്മാണത്തിലേക്ക് കടക്കുന്നത്. സ്വപ്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആഘോഷമാക്കാൻ മലയോര ജനത ഒരുങ്ങി. വലിയ പ്രതീക്ഷയിലാണ് ജനങ്ങൾ . പാതയുടെ നിർമ്മാണം ആരംഭിക്കുന്നതോടെ നിർമ്മാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതിനൊപ്പം പ്രാദേശിക ടൂറിസം സാധ്യതകളും വർദ്ധിക്കും.Also read: മണ്ണിടിഞ്ഞ് വീണ കല്ലും മണ്ണും പൂര്‍ണമായും നീക്കി; താമരശ്ശേരി ചുരത്തിലൂടെ ഒറ്റ ലെയിനായി ചെറുവാഹനങ്ങള്‍ കടത്തിവിടുംതുരങ്കപാത ആരംഭിക്കുന്ന കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽ നിന്നും പത്ത് കിലോ മീറ്റർ മാത്രമാണ് ദൂരം. പാത യാഥാർത്ഥ്യമാകുന്നതോടെ മലബാറിലെ ഗതാഗത – വിനോദ സഞ്ചാര മേഖലയിലെ സമഗ്ര വികനത്തിന് ഗതിവേഗം കൂടും.The post വയനാട് തുരങ്കപാത; പതിറ്റാണ്ടായുള്ള സ്വപ്‍ന സാക്ഷാത്കാരത്തിന് ഞായറാഴ്ച തുടക്കമാകും appeared first on Kairali News | Kairali News Live.