മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ മഹാരുചി മേള ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നാളെ ഉച്ചക്ക് 2 മണി മുതല്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു.കേരളത്തിലെ വിവിധ പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളുടെ പ്രദര്‍ശനവും വിതരണവും നടക്കുന്ന രുചി മേളക്ക് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരും സെലിബ്രൈറ്റികളുമൊക്കെ പ്രദര്‍ശനം കാണാന്‍ എത്തിച്ചേരുമെന്നും പിവി രാധാകൃഷ്ണപിള്ള അറിയിച്ചു.വിവിധ ഭക്ഷണ സംസ്ക്കാരത്തെ പ്രതിനിധികരിക്കുന്ന മുപ്പതോളം സ്റ്റാളുകളില്‍ ആയിരക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ അഭിപ്രായപ്പെട്ടു. മഹാ രുചിമേളക്കിടയില്‍ നിരവധി വിനോദ പരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.അവതാരകനും മജിഷ്യനുമായ രാജ് കലേഷ് പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മഹാ രുചിമേള കണ്‍വീനര്‍ അജികുമാര്‍ 39800143, ജോബി ഷാജന്‍ 33185698 അനീ ടി 38408430 (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. വറുഗീസ് ജോര്‍ജ്ജ് ജനറല്‍ കണ്‍വീനറായ സംഘാടക സമിതിയാണ് ഈ വര്‍ഷത്തെ സമാജം ഓണാഘോഷമായ ശ്രാവണം സംഘടിപ്പിക്കുന്നത്.The post ബഹ്റൈന് കേരളീയ സമാജത്തിന്റെ ഓണാഘോഷം; മഹാരുചി മേള നാളെ appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.