ചാഞ്ചാട്ടം പലപ്പോഴായി ഉണ്ടെങ്കിലും ശക്തമായ അടിയുറപ്പുള്ള വിപണിയാണ് നമ്മുടേത്. നിലവിൽ സൂചികകകൾ താഴേക്കാണെങ്കിലും ശക്തമായ തിരിച്ചു വരവാണ് വിദഗ്ധർ പ്രവചിക്കുന്നത്. വിപണിയുടെ സങ്കീർണതകളെ പറ്റി ആലോചിച്ച് തലപുകയ്ക്കാതെ സാധാരണക്കാരന് പോലും നിക്ഷേപം നടത്താൻ കഴിയുന്ന സംവിധാനമാണ് മ്യൂച്വൽ ഫണ്ടുകൾ. ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നതും മ്യൂച്വൽ ഫണ്ടുകളിൽ നടത്തുന്ന എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ) യാണ്.ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ പ്രതിമാസം 5000 രൂപ മാറ്റിവെക്കാൻ നിങ്ങൾക്ക് ആയാൽ 26 വർഷം കൊണ്ട് നിങ്ങൾക്ക് കോടീശ്വരനാകാം. 2025 മുതൽ അടുത്ത 26 വർഷത്തേക്ക് മാസം 5000 രൂപ നിക്ഷേപിച്ചാൽ 2026 ഇൽ നിക്ഷേപതുക 15.6 ലക്ഷം രൂപയാകും. നിക്ഷേപങ്ങള്‍ക്ക് ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് കരുതുക. അങ്ങനെയെങ്കിൽ പലിശയടക്കം 1.07 കോടി രൂപയാവും 26 വർഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് ലഭിക്കുക.ALSO READ; യുഎസ് ഭീഷണി വകവെക്കില്ല; അടുത്തമാസം മുതൽ റഷ്യൻ എണ്ണ ഇറക്കുമതി 20% വരെ വർദ്ധിപ്പിക്കാൻ റിലയൻസും നയാരയുംഒറ്റയടിക്ക് 15.6 ലക്ഷം നിക്ഷേപിച്ചാൽ 26 വർഷമാകുമ്പോൾ നിക്ഷേപകന് മൂന്ന് കോടിയോളം രൂപ ലഭിക്കാൻ സാധ്യതയുണ്ട്. വാര്‍ഷിക പലിശ 12 ശതമാനം അനുസരിച്ചാണ് ഇത്രയും തുക ലഭിക്കുക. എന്നാൽ വിപണിയുടെ മറ്റു മേഖലകളിൽ നിലനിൽക്കുന്നത് പോലെയുള്ള റിസ്ക് മ്യൂച്ചല്‍ ഫണ്ടുകളിലുമുണ്ട്. എസ്ഐപി ചെയ്താലും ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്രതീക്ഷിക്കാനാകില്ല. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ റിട്ടേണിനെ ബാധിച്ചേക്കാം.The post മാസം 5000 രൂപ മാറ്റിവെക്കാനുണ്ടോ? എസ് ഐ പിയിലൂടെ കോടീശ്വരനാകാം appeared first on Kairali News | Kairali News Live.