കെൽട്രോൺ സിംബാബ്‌വെയിലേക്കും; ധാരണാപത്രം വെള്ളിയാഴ്ച കൈമാറും

Wait 5 sec.

ആഫ്രിക്കൻ രാഷ്ട്രമായ സിംബാബ്‌വെയിൽ കെൽട്രോൺ ഉത്പന്നങ്ങളും സേവനവും ലഭ്യമാക്കുന്നതിന് വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവയ്ക്കും. ആദ്യ ഘട്ടത്തിൽ കെൽട്രോൺ ലാപ് ടോപ്പുകളുടെ വിതരണ- നിർമാണത്തിനായുള്ള ധാരണാപത്രമാണ് കൈമാറുന്നത്. കളമശേരി ചാക്കോളാസ് പവിലിയൻ കൺവൻഷൻ സെന്ററിൽ 9.30 ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി പി. രാജീവും സിംബാബ്‌വെ വ്യവസായ വാണിജ്യ സഹമന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോഡിയും ധാരണാപത്രം കൈമാറും.Also read: ‘താമരശ്ശേരി ചുരത്തിലെ പ്രസിസന്ധി ഉടൻ പരിഹരിക്കും’; മന്ത്രി കെ രാജൻസിംബാബ് വെ വ്യാപാര വിഭാഗം കമ്മിഷണർ ബൈജു മോഹൻ കുമാർ, കെൽട്രോൺ എംഡി ശശികുമാരൻ നായർ എന്നിവരും സന്നിഹിതരാകും.​കെൽട്രോണിന്റെ മറ്റ് ഉൽപ്പന്നങ്ങളായ ട്രാഫിക് ലൈറ്റുകൾ, സോളാർ സംവിധാനങ്ങൾ, കൂടാതെ വിജ്ഞാന സേവനങ്ങൾ, ഉത്പാദന പ്ലാന്റ് എന്നിവ സിംബാബ്‌വെയിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുമന്ത്രിമാരും ചർച്ച നടത്തും. യോഗത്തിന് ശേഷം സിംബാബ് വെ മന്ത്രിയും സംഘവും കളമശേരി കാർഷിക മേള പവിലിയൻ സന്ദർശിക്കും.Keltron to Zimbabwe; MoU to be handed over on FridayThe post കെൽട്രോൺ സിംബാബ്‌വെയിലേക്കും; ധാരണാപത്രം വെള്ളിയാഴ്ച കൈമാറും appeared first on Kairali News | Kairali News Live.