‘എ ഐ ക്യാമറ വിഷയത്തിലെ ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവിനേറ്റ അടി, വി ഡി സതീശൻ മാപ്പ് പറയണം’: മന്ത്രി പി രാജീവ്

Wait 5 sec.

എഐ ക്യാമറ വിഷയത്തിലെ ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവിനും മുൻ പ്രതിപക്ഷ നേതാവിനുമേറ്റ മുഖത്തടിയെന്ന് മന്ത്രി പി രാജീവ്. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാനുള്ള അവരുടെ ഭാഗത്തുനിന്ന് നീക്കമാണ് ഉണ്ടായത്. കെൽട്രോണിനെ സംശയത്തിന്‍റെ മുനയിൽ നിർത്തിയതായും കോടതിയെ തന്നെ തെറ്റായി ചിത്രീകരിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചതായും മന്ത്രി ആരോപിച്ചു. കോടതി വിധി ന്യായം പ്രതിപക്ഷ നേതാവിനുള്ള മികച്ച ഒരു ക്ലാസാണ്. ഒരു തെളിവും ഇല്ലാതെ 90 പേജുകൾ നീളമുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. അത് കോടതിക്ക് നൽകുകയും ചെയ്തു. ഇതിനല്ല പൊതു താൽപര്യ ഹർജികൾ എന്നു പറയുകയെന്നും മന്ത്രി പി രാജീവ് പറഞ്ഞു.ALSO READ; ‘സൈബർ ഗുണ്ടകളെ ചുറ്റും നിർത്തി തിമർത്താടുന്ന ത്രിമൂർത്തികൾ’; ഷാഫി – രാഹുൽ – പി കെ ഫിറോസ് ത്രയത്തിനെതിരെ ആഞ്ഞടിച്ച് ഡോ. കെ ടി ജലീൽകേരളത്തിലെ വികസന പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ നടത്തിയ ശ്രമമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ നീക്കം. വിധി ഉൾക്കൊണ്ട് അദ്ദേഹം മാപ്പ് പറയണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ ഒരോ ആരോപണവും പരിശോധിച്ച് തെളിവില്ലെന്ന് കോടതി തന്നെ പറഞ്ഞു. സ്വകാര്യത നഷ്ടപ്പെടുന്നില്ലെന്നും കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്. എല്ലാ ഗവൺമെന്‍റ് സ്ഥാപനങ്ങളെയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സംശയത്തിന്‍റെ നിഴലിൽ നിർത്തി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും മാപ്പ് പറയണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു.The post ‘എ ഐ ക്യാമറ വിഷയത്തിലെ ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവിനേറ്റ അടി, വി ഡി സതീശൻ മാപ്പ് പറയണം’: മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.