ഒറ്റ ചാർജിങ്ങിൽ അഞ്ച് ദിവസം ഉപയോഗിക്കാം; ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി ഫോണുമായി റിയൽമി എത്തുന്നൂ.. അറിയാം സവിശേഷതകൾ

Wait 5 sec.

ഞെട്ടാൻ തയ്യാറായിക്കോളൂ.. ഈ ഓണക്കാലത്ത് ആരാധകർക്ക് ബമ്പർ സർപ്രൈസുമായാണ് റിയൽമി എത്തിയിരിക്കുന്നത്. ‘മെയ്ക്ക് ഇറ്റ് റിയൽ’ എന്ന തങ്ങളുടെ ആപ്തവാക്യം അ‌തിന്റെ യഥാർഥ അ‌ർഥത്തിൽ ഉൾക്കൊണ്ട് സ്മാർട്ട്ഫോൺ ലോകത്തെയാകെ പിടിച്ചുകുലുക്കുന്ന ഒരു വൻ മുന്നേറ്റത്തിന് റിയൽമി എത്തുകയാണ്. 15000mAh ബാറ്ററിയുള്ള ഒരു സ്മാർട്ട്ഫോൺ റിയൽമി ഇറക്കുന്നു എന്നതാണ് ആ വാർത്ത. ലോകത്തെ ഏറ്റവും വലിയ ബാറ്ററി ശേഷിയുമായി എത്തുന്ന സ്മാർട്ട്ഫോണിൽ ACയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള കൂളിംഗ് സിസ്റ്റം ഉണ്ടാകുമെന്നും റിയൽമി അറിയിച്ചിട്ടുണ്ട്.ALSO READ: ആരാധകരെ ശാന്തരാകുവിൻ…, കാത്തിരിപ്പുകള്‍ക്ക് വിരാമം; ഐഫോൺ 17 സീരീസ് ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് ആപ്പിള്‍ഒറ്റച്ചാർജിൽ 5 ദിവസം വരെ ഉപയോഗിക്കാം എന്ന സവിശേഷതയാണ് 15000mAh ബാറ്ററി ഫോണിലൂടെ റിയൽമി വാഗ്ദാനം ചെയ്യുന്നത്. ഒറ്റ ചാർജിൽ 18.45 മണിക്കൂർ വരെ വീഡിയോ ഷൂട്ടിംഗ് അല്ലെങ്കിൽ ഒറ്റ ചാർജിൽ 50 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് വാഗ്ദാനം ചെയ്യുമെന്ന് റിയൽമി പറയുന്നു. ഇതിൽ ഒറ്റ ചാർജിൽ 5.18 ദിവസം വരെ ഉപയോഗിക്കാം. 15000mAh ബാറ്ററി സ്മാർട്ട്ഫോൺ ഒരു വലിയ മുന്നേറ്റമായി അ‌ടയാളപ്പെടുത്തുമെങ്കിലും റിയൽമി ഇത് വൻ തോതിൽ ഇപ്പോൾ പുറത്തിറക്കിയേക്കില്ല എന്നാണ് കണക്കാക്കുന്നത്. ഫോൺ ഇപ്പോഴും പ്രോട്ടോടൈപ്പ് ഘട്ടത്തിലാണെന്നും തൽക്കാലം വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ കഴിയില്ലെന്നുമാണ് ലീക്കർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തിയിരിക്കുന്നത്.ALSO READ: 2025ൽ ഐഫോൺ 17 എയർ, 2026ൽ ഫോൾഡബിൾ: പുത്തൻ ആശയങ്ങള്‍ അവതരിപ്പിക്കാൻ പദ്ധതിയിട്ട് ആപ്പിള്‍, അറിയാം…ഏറ്റവും വലിയ ബാറ്ററി ഫോണിന് ഏറ്റവും മികച്ച കൂളിങ് സംവിധാനവും ആവശ്യമാണ്. പുറത്തിറങ്ങാനിരിക്കുന്ന ഈ റിയൽമിയുടെ 15000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണിൽ എസി ലെവൽ കൂളിങ് സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. റിയൽമി സ്മാർട്ട്ഫോൺ റിയൽമി 828 ഫാൻ ഫെസ്റ്റിവലിൽ അവതരിപ്പിച്ചുകഴിഞ്ഞു. റിയൽമി ഫ്ലഫി എഡിഷനും ഈ ഇവന്റിൽ അ‌വതരിപ്പിച്ചിട്ടുണ്ട്.The post ഒറ്റ ചാർജിങ്ങിൽ അഞ്ച് ദിവസം ഉപയോഗിക്കാം; ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി ഫോണുമായി റിയൽമി എത്തുന്നൂ.. അറിയാം സവിശേഷതകൾ appeared first on Kairali News | Kairali News Live.