‘ഭരണഘടന സംരക്ഷിക്കാനുളള പോരാട്ടത്തില്‍ സിപിഐഎം ഒപ്പമുണ്ടാകും എന്നുറപ്പുണ്ട്’; ദില്ലി സുര്‍ജിത് ഭവൻ സന്ദർശിച്ച് ഇന്ത്യാസഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ബി സുദര്‍ശന്‍ റെഡ്ഡി

Wait 5 sec.

ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി ഇന്ത്യാ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മുന്‍ സുപ്രീംകോടതി ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡി. ദില്ലി സുര്‍ജിത് ഭവനിലെത്തിയ സുദര്‍ശന്‍ റെഡ്ഡിയെ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി സ്വീകരിച്ചു. ഭരണഘടന സംരക്ഷിക്കാനുളള പോരാട്ടത്തില്‍ സിപിഐഎം ഒപ്പമുണ്ടാകുമെന്നുറപ്പാണെന്ന് സുദര്‍ശന്‍ റെഡ്ഡി പ്രതികരിച്ചു. ഇന്ത്യാസഖ്യത്തിന്‍റെ ഭാഗമല്ലാത്ത പ്രതിപക്ഷ പാര്‍ട്ടികളെ കൂടി ബിജെപിക്കെതിരെ അണിനിരത്താന്‍ കഴിഞ്ഞുവെന്ന് എം എ ബേബിയും പറഞ്ഞു.സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പൊന്നാടയണിയിച്ചും പൂച്ചെണ്ട് നല്‍കിയുമാണ് മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന സുദര്‍ശന്‍ റെഡ്ഡിയെ സ്വീകരിച്ചത്. ഭരണഘടനയുടെ പതിപ്പ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ബി സുദര്‍ശ്ശന്‍ റെഡ്ഡി സംസാരിച്ചത്. ALSO READ; എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു; ഭൂപതിവു നിയമ ഭേദഗതിക്ക് അംഗീകാരം നൽകി മന്ത്രിസഭാഭരണഘടന സംരക്ഷിക്കാനുളള പോരാട്ടത്തില്‍ സിപിഐഎം ഒപ്പമുണ്ടാകും എന്നുറപ്പാണെന്ന് സുദര്‍ശന്‍ റെഡ്ഡി. സുദര്‍ശ്ശന്‍ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്‍റെ മാത്രം സ്ഥാനാര്‍ത്ഥിയല്ലെന്നും ബിജെപിക്കെതിരായി പോരാടുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിനിധിയാണെന്നും എം എ ബേബി പറഞ്ഞു. സിപിഐ ആസ്ഥാനത്തും സുദര്‍ശന്‍ റെഡ്ഡി സന്ദർശനം നടത്തി. അജോയ് ഭവനിലെത്തിയ സുദര്‍ശന്‍ റെഡ്ഡിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. സെപ്റ്റംബര്‍ 9 നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.The post ‘ഭരണഘടന സംരക്ഷിക്കാനുളള പോരാട്ടത്തില്‍ സിപിഐഎം ഒപ്പമുണ്ടാകും എന്നുറപ്പുണ്ട്’; ദില്ലി സുര്‍ജിത് ഭവൻ സന്ദർശിച്ച് ഇന്ത്യാസഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ബി സുദര്‍ശന്‍ റെഡ്ഡി appeared first on Kairali News | Kairali News Live.