മുന്‍ എക്സൈസ് കമ്മീഷണർ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ഈ മാസം 30ന് വിരമിക്കാനിരിക്കേയാണ് അദ്ദേഹത്തിന്‍റെ വിയോഗം. പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേവറിന്‍റെ അധ്യക്ഷതയിൽ ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം ചേർന്ന് ആദരാഞ്ജലികളർപ്പിച്ചു. 1997 ബാച്ച് ഐപിഎസ് ഓഫീസറാണ് എഡിജിപി മഹിപാല്‍ യാദവ്. വെറ്ററിനറി സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് മഹിപാല്‍ യാദവ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.എഎസ്പി ആയി ആദ്യം നിയമിതനായത് ആലപ്പുഴയിലെ കായംകുളത്താണ്. ജോയിന്‍റ് എസ്പിയായി തിരുവനന്തപുരം റൂറലിലെ നെയ്യാറ്റിന്‍കരയിലും പ്രവർത്തിച്ചു. തുടര്‍ന്ന് എസ്പി റാങ്കിലേക്ക് പ്രമോട്ട് ചെയ്യപ്പെടുകയും വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ജില്ലാ പൊലീസ് മോധാവി, ക്രൈംബ്രാഞ്ച് ആസ്ഥാനം, വിജിലന്‍സ് എന്നിവിടങ്ങളില്‍ എസ്പി റാങ്കിലും ജോലി നോക്കിയിട്ടുണ്ട്. തുടര്‍ന്ന് ഏഴ് വര്‍ഷക്കാലം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ALSO READ; ‘സത്യസന്ധതയും പ്രതിബദ്ധതയും പുലർത്തിയ ഉദ്യോഗസ്ഥൻ’; എഡിജിപി മഹിപാൽ യാദവിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചുഡിഐജിയായി സിബിഐയിലും പൊലീസ് ആസ്ഥാനം, കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചു. ഐജിയായി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, കോസ്റ്റല്‍ പൊലീസ്, കേരള പൊലീസ് അക്കാദമി, ക്രൈംബ്രാഞ്ച്, കണ്ണൂര്‍ റെയ്ഞ്ച്, എന്നിവിടങ്ങളില്‍ അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. തുടര്‍ന്ന് മൂന്ന് വര്‍ഷക്കാലം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ബിഎസ്എഫിലും സേവനം നടത്തി. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം തുടര്‍ന്ന് കേരളത്തില്‍ എക്സൈസ് കമ്മീഷണറായും സേവനം അനുഷ്ടിച്ചു. 2013 ല്‍ രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലും 2024ല്‍ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും മഹിപാല്‍ യാദവ് അർഹനായിരുന്നു.The post മുന് എക്സൈസ് കമ്മീഷണർ എഡിജിപി മഹിപാല് യാദവ് അന്തരിച്ചു appeared first on Kairali News | Kairali News Live.