ഐസിസി ഏകദിന റാങ്കിങ്ങിൽ ആദ്യ നാലിൽ മൂന്ന് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും

Wait 5 sec.

ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങിൽ ആധിപത്യം പുലർത്തി ഇന്ത്യൻ താരങ്ങൾ. ശുഭ്മാൻ ഗില്ലും രോഹിത് ശർമ്മയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. 784 റേറ്റിംഗ് പോയിന്‍റുമായി ഗിൽ ഒന്നാം സ്ഥാനത്തും, 756 പോയിന്‍റുമായി രോഹിത് രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്ത് പാകിസ്ഥാന്റെ ബാബർ അസം (739) ആണുള്ളത്. 736 പോയിന്റുള്ള വിരാട് കോഹ്‌ലി നാലാം സ്ഥാനം നിലനിർത്തി.ALSO READ : 42 പന്തിൽ അടിച്ചെടുത്ത് സെഞ്ചുറി; തീ പടർത്തിയശേഷം മടങ്ങി സഞ്ജുസമീപകാലത്ത് ഇന്ത്യ ഏകദിന മത്സരങ്ങൾ കളിച്ചിട്ടില്ലെങ്കിലും, ബൗളർമാരുടെ റാങ്കിംഗിൽ കുൽദീപ് യാദവ് (650) മൂന്നാം സ്ഥാനത്തും രവീന്ദ്ര ജഡേജ (616) ഒമ്പതാം സ്ഥാനത്തും ഇടംനേടിയിട്ടുണ്ട്. ആദ്യ പത്തിൽ ഇടംനേടിയത് ഇവർ രണ്ടുപേരും മാത്രമാണ്.ALSO READ: ‘എല്ലാ അവസാനങ്ങൾക്കും പുതിയ തുടക്കമുണ്ടാകും’; ഐപിഎല്ലിൽ നിന്ന് വിരമിച്ച് സ്പിൻ ഇതിഹാസം ആർ അശ്വിൻഇന്ത്യൻ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ബാറ്റർമാരായ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഐസിസി റാങ്കിങിൽ ഇപ്പോഴും ആധിപത്യം പുലർത്തുന്നത് ആരാധകർക്ക് ഏറെ ആവേശകരമാണ്.ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിത്തും കോഹ്‌ലിയും ഏകദിനത്തിൽ ഇപ്പോഴും തുടരുന്നുണ്ട്. 2025 ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലാണ് കോഹ്ലിയും രോഹിത്തും അവസാനമായി ഏകദിനത്തിൽ കളിച്ചത്. ഇന്ത്യയെ ചാംപ്യൻസ് ട്രോഫി നേട്ടത്തിലേക്ക് എത്തിക്കുന്നതിൽ ഇവരുടെ പ്രകടനം ഏറെ നിർണായകമായിരുന്നു.ALSO READ: ഏഷ്യാകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുമെന്ന് പാക് താരം ഹാരിസ് റൗഫ്അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓസീസ് താരങ്ങൾ റാങ്കിങിൽ നല്ല മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. മൂന്നാം ഏകദിനത്തിൽ ട്രാവിസ് ഹെഡ് (142), മിച്ചൽ മാർഷ് (100), കാമറൂൺ ഗ്രീൻ (118*) എന്നിവർ സെഞ്ചുറികൾ നേടിയിരുന്നു.The post ഐസിസി ഏകദിന റാങ്കിങ്ങിൽ ആദ്യ നാലിൽ മൂന്ന് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും appeared first on Kairali News | Kairali News Live.