സ്ത്രീ മഹിമ പറയുന്ന നാൽപത് നബി വചന സമാഹാരം ഗൾഫിൽ പ്രകാശിതമായി

Wait 5 sec.

അബുദാബി |  മാനവ സമൂഹത്തിൽ സ്ത്രീകളുടെ മഹിമ കൃത്യമായി പഠിപ്പിച്ച പ്രവാചകരുടെ നാൽപത് ഹദീസുകളടങ്ങുന്ന അർബഈന ലിൽ ഖാനിതാത് എന്ന അറബി ഗ്രന്ഥത്തിൻ്റെ ഗൾഫ് തല പ്രകാശനം അബുദാബിയിൽ നടന്നു. ഐ സി എഫ്  സീറത്തുനബി പ്രഭാഷണ വേദിയിൽ വിപിഎം കുട്ടി അട്ടീരി തങ്ങൾ  മർക്കസ് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്രക്ക് നൽകി പ്രകാശനം ചെയ്തു .സ്ത്രീയുടെ സാമൂഹികമായ സ്ഥാനവും, കുടുംബത്തിലെ സൗന്ദര്യവും ,  ആദരിക്കുന്നതിൻ്റെ വിശാലമായ കാഴ്ചപ്പാടുകളും, മാതൃക വനിതകളെയും വിശദീകരിക്കുന്ന നാൽപത് തലക്കെട്ടുകളിലാണ് ഗ്രന്ഥം ക്രമീകരിച്ചത്. മർകസ് നോളജ് സിറ്റിയിലെ ദാറു മലൈബാർ ആണ് പ്രസാധകർ. ഹദീസ് പഠിതാക്കൾക്ക്  മന:പാഠമാക്കാൻ എളുപ്പമുള്ള ശൈലിയിൽ ഹൃസ്വമായ ഹദീസുകളാണെന്നത് ശ്രദ്ധേയമാണ്. ഹദീസ് പഠിതാക്കളായ സ്ത്രീകൾക്കും പ്രഭാഷകർക്കും കൂടുതൽ ഉപകരിക്കുന്ന രൂപത്തിൽ ഹദീസുകളുടെ കൃത്യമായ വിവരവും ആവശ്യമായ വിശദീകരണങ്ങളും ചേർത്തിട്ടുണ്ട്.മർകസ് നോളജ് സിറ്റി വിറാസിലെ അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇബ്രാഹീം സഖാഫി താത്തൂരാണ്  ഗ്രന്ഥം ക്രോഡീകരിച്ചത്.