മലപ്പുറം | കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മീലാദ് ക്യാമ്പയിനിൻ്റെ ഭാഗമായി ഈ മാസം 30ന് വൈകിട്ട് 6.30 മുതല്‍ മലപ്പുറം ടൗണ്‍ഹാളില്‍ സുന്നി ആദര്‍ശ മുഖാമുഖം സംഘടിപ്പിക്കും. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി ഉദ്ഘാടനം ചെയ്യും. അലവി സഖാഫി കൊളത്തൂര്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി എന്നിവര്‍ മുഖാമുഖത്തിനും സംശയ നിവാരണത്തിനും നേതൃത്വം നല്‍കും.പരിഷ്‌കരണമെന്ന പേരില്‍ മതത്തിന്റെ ആശയാദര്‍ശങ്ങളില്‍ മായം കലര്‍ത്തുന്ന പുത്തന്‍ പ്രസ്ഥാനക്കാരുടെ ആശയ വൈകല്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.ഇത് സംബന്ധമായി മലപ്പുറം വാദീ സലാമില്‍ ചേര്‍ന്ന യോഗം എസ് വൈ എസ് ജില്ലാ സെക്രട്ടറി എം ദുല്‍ഫുഖാറലി സഖാഫി ഉദ്ഘാടനം ചെയ്തു.കേരള മുസ് ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി സുബൈര്‍ മാസ്റ്റര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. ഇബ്‌റാഹീം ബാഖവി മേല്‍മുറി വിഷയാവതരണം നടത്തി. മുസ്തഫ മുസ്ലിയാര്‍ പട്ടര്‍ക്കടവ്, അന്‍വര്‍ അഹ്‌സനി പഴമള്ളൂര്‍, ടിപ്പു സുല്‍ത്താന്‍ അദനി പ്രസംഗിച്ചു.