സിറോ-മലബാർ സഭയിൽ നാല് പുതിയ അതിരൂപതകൾ

Wait 5 sec.

സിറോ-മലബാർ സഭയിൽ നാല് പുതിയ എക്ലേസിയാസ്റ്റിക്കൽ പ്രൊവിൻസുകൾ സ്ഥാപിച്ചു. ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് എന്നിവയാണ് പുതിയ പ്രൊവിൻസുകൾ. ഫരീദാബാദിൽ മാർ കുര്യാക്കോസ് ഭരണികുളങ്ങരയാണ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്. മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്എറ്റി ആണ് ഉജ്ജയിൻ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്. കല്യാണിൽ മാർ തോമസ് ഇലവനാലിന് പകരം മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലാണ് പുതിയ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്. ഷംഷാബാദിൽ മാർ പ്രിൻസ് ആന്റണി പാണങ്ങാടൻ ആണ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്.ALSO READ; സ്‌കില്‍ കേരളാ ഗ്ലോബല്‍ സമ്മിറ്റ്: പോസ്റ്റർ പ്രകാശനം ചെയ്തു; നടപ്പിലാക്കുന്നത് രണ്ടുലക്ഷം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നൽകുന്ന പദ്ധതിപുതിയ രണ്ട് ബിഷപ്പുമാർബെൽത്തങ്ങാടി: റവ. ഫാ. ജെയിംസ് പാട്ടശ്ശേരിൽ CMF മാർ ലോറൻസ് മുക്കുഴിക്കു പകരം ബെൽത്തങ്ങാടി ബിഷപ്പായി ചുമതലയേൽക്കും.ആദിലാബാദ്: റവ. ഫാ. ജോസഫ് തച്ചപറമ്പത്ത് CMI ആദിലാബാദ് ബിഷപ്പായി ചുമതലയേൽക്കും. മാർ പ്രിൻസ് ആന്റണി പാ ണേങ്ങാടൻ ഷംഷാബാദിലേക്ക് സ്ഥലം മാറിയതിനെത്തുടർന്നാണ് ഈ നിയമനം.എപ്പാർക്കിയൽ അതിർത്തികളുടെ പുനഃസംഘടപന്ത്രണ്ട് എപ്പാർക്കികളുടെ (ആദിലാബാദ്, ബിജ്‌നോർ, ചന്ദ, ഗോരഖ്‌പൂർ, കല്യാൺ, ജഗ്ദൽപൂർ, രാജ്കോട്ട്, സാഗർ, സത്‌ന, ഷംഷാബാദ്, ഉജ്ജയിൻ, ഹോസൂർ) അതിർത്തികൾ പുനഃസംഘടിപ്പിച്ചു. മുൻപ് ഷംഷാബാദ് എപ്പാർക്കിയുടെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ മറ്റ് പതിനൊന്ന് എപ്പാർക്കികൾക്ക് പുനർവിതരണം ചെയ്തു. തൃശൂർ അതിരൂപതയുടെ സഫ്രഗൻ എപ്പാർക്കിയായി ഹോസൂർ എപ്പാർക്കിയെ പുതിയതായി ഉൾപ്പെടുത്തി.The post സിറോ-മലബാർ സഭയിൽ നാല് പുതിയ അതിരൂപതകൾ appeared first on Kairali News | Kairali News Live.