‘ഇതര മതസ്ഥർ ഭൂമി കൈമാറ്റത്തിന് അനുമതി തേടണം’; അസമിൽ വിദ്വേഷ ഉത്തരവുമായി ബിജെപി സർക്കാർ

Wait 5 sec.

അസമിൽ ഇതര മതസ്ഥർ ഭൂമി കൈമാറ്റത്തിന് അനുമതി തേടണമെന്ന വിദ്വേഷ ഉത്തരവുമായി ബിജെപി സർക്കാർ. കേരളത്തിൽ നിന്നടക്കം പ്രത്യേക മതക്കാർ ഭൂമി വാങ്ങുന്ന ഭീതി മൂലമാണ് നടപടി എന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പരിശോധനകൾ ശക്തമാക്കാനും സർക്കാർ ഉത്തരവിട്ടു.അസമിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ നടക്കുന്ന ഭൂമി കൈമാറ്റങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കി ബിജെപി സർക്കാർ. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭൂമി ഇടപാടുകൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി തേടണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ബിജെപി സർക്കാരിന്റെ വിദ്വേഷ ഉത്തരവ്.Also read: പ്രവാസി ക്ഷേമനിധി സംരക്ഷിക്കാൻ കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം; കേരള പ്രവാസി സംഘം രാപകൽ സമരം നടത്തുംഭൂമി കൈമാറ്റത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് കേരളത്തിൽ നിന്ന് അടക്കം പ്രത്യേക മതക്കാർ സ്ഥലം വാങ്ങുന്നത് മൂലമുള്ള ഭീതിയാണെന്ന് ശർമ പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള എൻജിഒകൾക്കും നടപടി ബാധകമാകും. അസമിലെ എൻജിഒകൾക്ക് ഒരു നടപടിക്രമവും ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. ഭൂമി വാങ്ങുന്നതിന് മുമ്പ് വിശദാംശങ്ങൾ സർക്കാർ അംഗീകാരത്തിനായി സമർപ്പിക്കണം ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ശക്തമാക്കാൻ റവന്യൂ വകുപ്പിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് പ്രതിപക്ഷം വിമർശിച്ചു.The post ‘ഇതര മതസ്ഥർ ഭൂമി കൈമാറ്റത്തിന് അനുമതി തേടണം’; അസമിൽ വിദ്വേഷ ഉത്തരവുമായി ബിജെപി സർക്കാർ appeared first on Kairali News | Kairali News Live.