മാരുതി ഇ വിറ്റാര: അധികം താമസിക്കാതെ ഇന്ത്യയിലെത്തും, പുതിയ റിപ്പോർട്ടുകൾ

Wait 5 sec.

മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവയായ മാരുതി ഇ വിറ്റാര സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ എത്തുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. വാഹനത്തിന്റെ വിലയെ പറ്റിയുള്ള വിവരങ്ങൾ അടുത്ത മാസത്തോടെ കമ്പനി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഏകദേശം 20 ലക്ഷം രൂപയാണ് വാഹനത്തിന്റെ വിലയെന്നാണ് കണക്കാക്കപ്പെടുന്നത്. 500 കിലോമീറ്ററിലധികം റേഞ്ച് ഒറ്റ ചാർജിൽ വാഹനത്തിന് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 61kWh/49kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക് ഓപ്ഷനിലായിരിക്കും വാഹനം എത്തുക എന്നാണ് റിപ്പോർട്ടുകൾ.Also Read: ഓണത്തിന് നാട്ടിൽ പോകാൻ പ്ലാൻ ഉണ്ടോ? കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ് ബുക്കിംഗ് തുടങ്ങി; ആവശ്യക്കാർ പെട്ടെന്ന് ബുക്ക് ചെയ്തോളൂഹേർടെക്ട് ഇ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇ വിറ്റാര രൂപകല്പന ചെയ്തിരിക്കുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ലാണ് ഇ വിറ്റാര കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ഫ്രണ്ട്-വീൽ ഡ്രൈവ്, ആൾ വീൽ ഡ്രൈവ് എന്നിങ്ങനെ രണ്ട് ഡ്രൈവ് ട്രെയിനിലാണ് വാഹനം എത്തുന്നത്. സുസുക്കിയുടെ ഗുജറാത്തിലെ ഹൻസൽപൂർ ബെച്ചരാജിയിലെ മാരുതി സുസുക്കിയുടെ പ്ലാന്റിലാണ് ഇവി നിർമിക്കുന്നത്.The post മാരുതി ഇ വിറ്റാര: അധികം താമസിക്കാതെ ഇന്ത്യയിലെത്തും, പുതിയ റിപ്പോർട്ടുകൾ appeared first on Kairali News | Kairali News Live.