അമേരിക്കയുടെ 50% താരിഫ് അടിച്ചേൽപ്പിക്കലിനിടയിലും റഷ്യയെ കൈവിടാതെ ഇന്ത്യൻ കമ്പനികൾ. റഷ്യൻ ഓയിൽ വാങ്ങരുതെന്ന യുഎസ് ഭീഷണി വകവെക്കാതെ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി സെപ്റ്റംബറിൽ വർദ്ധിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും നയാര എനർജിയും നയിക്കുന്ന ഇന്ത്യൻ റിഫൈനറികൾ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 10 മുതൽ 20% വരെ അധികം റഷ്യൻ എണ്ണ വാങ്ങിയേക്കും. പ്രതിദിനം 150,000-300,000 ബാരൽ എണ്ണയാകും ഇങ്ങനെ അധികമായി എത്തുക. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരാണ് ഈ സാധ്യതാ വിവരം പുറത്തുവിട്ടത്.ALSO READ; വിമാനം ആകാശച്ചു‍ഴിയിൽ പെട്ട് ഉലഞ്ഞു; 7,600 പൗണ്ട് ഭാരമുള്ള വമ്പൻ ആറ്റംബോംബ് കൈതട്ടി താ‍ഴേക്ക് – അമേരിക്ക അബദ്ധത്തിൽ സ്വന്തം രാജ്യത്ത് ‘അണുബോംബിട്ട’ കഥറഷ്യ ഉക്രൈൻ സംഘർഷത്തിൽ, കേടുപാടുകൾ സംഭവിച്ച റിഫൈനറികളിൽ ഒരളവിൽ കൂടുതൽ ക്രൂഡ് ഓയിൽ സംസ്കരിക്കാൻ കഴിയാത്തതിനാൽ, കൂടുതൽ ഓയിൽ വിൽക്കുന്നതിനായി റഷ്യൻ ഉൽപ്പാദകർ വില കുറയ്ക്കാൻ സാധ്യതയുണ്ട്. നിലവിൽ ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യക്ക് സാമ്പത്തികമായും ഇന്ത്യക്ക് നയതന്ത്രപരമായും ഗുണം ചെയ്യുന്ന ഇടപാടാണ്. ഇന്ത്യക്ക് കാലാകാലങ്ങളായി പിന്തുണ നൽകുന്ന രാജ്യമാണ് റഷ്യ.The post യുഎസ് ഭീഷണി വകവെക്കില്ല; അടുത്തമാസം മുതൽ റഷ്യൻ എണ്ണ ഇറക്കുമതി 20% വരെ വർദ്ധിപ്പിക്കാൻ റിലയൻസും നയാരയും appeared first on Kairali News | Kairali News Live.