താമരശ്ശേരി ചുരത്തിലെ പ്രസിസന്ധി ഉടൻ പരിഹരിക്കുമെന്ന് മന്ത്രി കെ രാജൻ. സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി. ചുരത്തിലെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയോടെ വീണ്ടും ഒരു പൊട്ടൽ ഉണ്ടായി എന്നാണ് വിവരം. 80 അടി മുകളിൽ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടൽ. സോയിൽ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നും മന്ത്രി പറഞ്ഞു. താമരശ്ശേരി ചുരത്തിലെ പ്രസിസന്ധിയെ തുടർന്ന് അടിയന്തരയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.Also read: പ്രവാസി ക്ഷേമനിധി സംരക്ഷിക്കാൻ കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം; കേരള പ്രവാസി സംഘം രാപകൽ സമരം നടത്തുംഭാരം കയറ്റിയ വാഹനങ്ങൾ ഇപ്പോൾ ചുരത്തിലൂടെ വിടുന്നത് സുരക്ഷിതമല്ല. കുറ്റ്യാടി ചുരത്തിലെ മണ്ണൊലിപ്പ് ഇപ്പോൾ പ്രശ്നമില്ല. നാളെ രാവിലെയോടെ ഗതാഗതം പൂർണ്ണമായും പുനരഭിക്കാൻ കഴിയും എന്നും മന്ത്രി വിശദമാക്കി. റവന്യൂ മന്ത്രി കെ രാജൻ വിളിച്ച ഓൺലൈൻ യോഗത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.വയനാട് അതിര്‍ത്തിയായ ലക്കിടിയില്‍ താമരശ്ശേരി ചുരത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പരിശോധന നടത്തി സര്‍ക്കാര്‍ വകുപ്പുകള്‍. ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.The post ‘താമരശ്ശേരി ചുരത്തിലെ പ്രസിസന്ധി ഉടൻ പരിഹരിക്കും’; മന്ത്രി കെ രാജൻ appeared first on Kairali News | Kairali News Live.